ടാലെന്റ്‌റ് പ്ലസ് 2016 മത്സരങ്ങൾ സങ്കടിപ്പിച്ചു

സ്വന്തം ലേഖകൻ

ദമ്മാം: നവോദയുടെ പതിനാലാം വര്ഷികത്തോടനുബന്ദിച്ചെ ടൌൺ റാബിയ കുടുംബവേദിയുടെ നേതൃത്വത്തിൽ ടാലെന്റ്‌റ് പ്ലസ് 2016 മത്സരങ്ങൾ സങ്കടിപ്പിച്ചു. LKG മുതൽ പ്ലസ് 2 വരെ കിഡ്‌സ്, സബ് ജൂനിയർ , ജൂനിയർ, സീനിയർ എന്നിങ്ങനെ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ 13 വിവിധ വിഭാഗങ്ങളിലായി പ്രസംഗ മത്സരം കവിത ആലാപനം എന്നീ മത്സരങ്ങൾ അരങ്ങേറി. 55 ഓളം കുട്ടികൾ പങ്കെടുത്ത മത്സരങ്ങളിൽ ശിവൻ മേനോൻ, വേണുഗോപാൽ (അധ്യാപകൻ ഖൊസാമ ഇന്റർനാഷണൽ സ്‌കൂൾ ), ബിന്ദു രാജേന്ദ്രൻ (അദ്ധ്യാപിക Dunes പബ്ലിക് സ്‌കൂൾ), ഫെബിന നൌഫൽ , സുഫൈറ അബ്ദുൽ നാസ്സർ (ഇരുവരും ഖൊസാമ ഇന്റർനാഷണൽ സ്‌കൂൾ അധ്യാപികമാർ), Adv സന്തോഷ് കുമാർ എന്നിവർ വിധി കർത്താക്കളായി. കുരുന്നുകളുടെ മികവാർന്ന പ്രകടനങ്ങൾ മത്സരങ്ങൽക്കു കൊഴുപ്പേകി. മത്സരങ്ങളിൽ വിജയിച്ചവര്കുള്ള സമ്മാനങ്ങൾ അന്നേ ദിവസം വിതരണം ചെയ്തു. മത്സര വിജയികൾ ജൂൺ 2016ഇൽ നവോദയ കേന്ദ്ര തലത്തിൽ നടത്തുന്ന മത്സരങ്ങളിലേക്ക് യോഗ്യത നേടി. പാരഗൻ ഓഡിറ്റോരിയത്തിൽ നടന്ന ഉൽഘാടന ചടങ്ങിനു യൂനിറ്റ് സെക്രട്ടറി മോഹൻദാസ് സ്വാഗതം പറഞ യൂനിറ്റ് പ്രസിഡന്റ് ഷാജു അധ്യക്ഷതയും നവോദയ കേന്ദ്ര ട്രെഷറർ സുധീഷ് തൃപ്രയാർ ഉൽഘാടനവും നവോദയ കേന്ദ്ര കുടുംബവേദി ഉപദേശക സമിതിഅംഗം ശിവൻ മേനോൻ മത്സര പരിചയവും യൂനിറ്റ് ട്രെഷറർ സുരേഷ് നന്ദിയും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top