ഡബ്ലിന്‍: ഐറിഷ് സമ്പദ് വ്യവസ്ഥ റോക്കറ്റ് പോലെ കുതിച്ചുയരുകയാണെന്ന് ധനമന്ത്രി മൈക്കിള്‍ നൂനന്‍. ഈ വര്‍ഷം വളര്‍ച്ചാനിരക്ക് 6.2 ശതമാനത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും നൂനന്‍ പറഞ്ഞു. നികുതി വരവില്‍ വര്‍ധനവുണ്ടായതാണ് സമ്പദ് വ്യവസ്ഥയെ സ്വാധീനിച്ചിരിക്കുന്നത്. 1.74ബില്യണ്‍ യൂറോയാണ് കഴിഞ്ഞമാസം നികുതിയിനത്തില്‍ ലഭിച്ചത്. നേരത്തെ കണക്കുകൂട്ടിയതിലും 5.8 ശതമാനം അധികമാണിത്. ഈ നില തുടര്‍ന്നാല്‍ അടുത്ത വര്‍ഷം 2 ബില്യണ്‍ യൂറോ അധികമായി ഖജനാവിലെത്തും.
ഐറിഷ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെക്കുറിച്ച് മൂന്നുവര്‍ഷം മുമ്പ് നടത്തിയ പ്രവചനം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോാഷവും നൂനന്‍ മറച്ചുവെയ്ക്കുന്നില്ല.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക