ഡബ്ലിനില്‍: ഡബ്ലിനിലെ ഏറ്റവും വലിയ ടാക്‌സി സ്ഥാപനങ്ങള്‍ ഒന്നിച്ച് യൂബറിനെതിരെയും ഹെയ് ലോയ്‌ക്കെതിരെയും പുതിയ ആപ്ലിക്കേഷനുമായി രംഗത്ത്. ഈകാബ് എന്ന ആപ്ലിക്കേഷനാണ് രംഗത്തിറക്കിയിരിക്കുന്നത്. എക്‌പെര്‍ട്ട് ടാക്‌സീസ്, നാഷണല്‍ റേഡിയോ കാബ്‌സ്, വിഐപി ടാക്‌സീസ് തുടങ്ങിവരാണ് ഒത്തു ചേര്‍ന്നിരിക്കുന്നത്. കൂടുതല്‍ പ്രൊഫഷണലായതും, ഗുണ നിലവാരവുമുള്ള ടാക്‌സീസ് സര്‍വീസ് നേരിട്ട് നല്‍കുക എന്നതാണ് ഉദ്ദേശം. നിലവിലുള്ള എതിരാളികളോട് മത്സരിക്കാന്‍ തന്നെയാണ് അയര്‍ലന്‍ഡിലെ ടാക്‌സി ഡ്രൈവര്‍മാരുടെ തീരുമാനം. ഈ പാര്‍ട്‌നര്‍ഷിപ്പോടെ രണ്ടായിരം കാറുകളാണ് ആപ്ലിക്കേഷനിലൂടെ യാത്രക്കാര്‍ക്ക് സേവനത്തിന് ലഭ്യമാകുക.
ഗ്രേറ്റര്‍ ഡബ്ലിന്‍ മേഖലയിലാണ് ആദ്യഘട്ടത്തില്‍ സേവനം. സേവനത്തിന് സമ്മതിച്ച എല്ലാ ഡ്രൈവര്‍മാരും ഗാര്‍ഡമാരുടെ സൂക്ഷമ പരിശോധനയ്ക്ക് വിധേയമായിരിക്കും. യൂണിഫോമില്‍ പരിശീലനം നല്‍കിയായിരിക്കും ഡ്രൈവര്‍മാരെ രംഗത്തിറക്കുന്നത്. പുതിയ നീക്കത്തെ ഡബ്ലിന്‍ മേയര്‍ Críona Ní Dhálaigh സ്വാഗതം ചെയ്തു. ഐറിഷ് ടാക്‌സി സേവന മേഖലയുടെ നിലവാരം ഉയര്‍ത്തുമെന്ന് കരുതുന്നതായി മേയര്‍ പ്രതികരിച്ചു.
സുരക്ഷയ്ക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കുമെന്നതാണ് ഗുണകരമായി കാണുന്നത്. ഈകാബ് ആപ്ലിക്കേഷന്‍ ചെറിയ കമ്മീഷന്‍ ഇതിലുള്ള കമ്പനികളില്‍ നിന്ന് ഈടാക്കുന്നുണ്ട്. അഞ്ച് രാജ്യങ്ങളില്‍ ആപ്ലിക്കേഷന്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രാന്‍സ്, കാനഡ എന്നിവിടങ്ങളിലടക്കം പ്രചാരത്തിലുള്ളതാണ് ആപ്ലിക്കേഷന്‍.
പൂര്‍ണമായും ലൈസന്‍സ് ഉള്ള കമ്പനികളുടെ സേവനം മാത്രമാണ് ആപ്ലിക്കേഷന്‍ നല്‍കുകയുള്ളൂ. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് പത്ത് ഡോളര്‍ വരെ ആദ്യ ടാക്‌സി യാത്രക്ക് നിരക്ക് കുറവുണ്ട്. വരും മാസങ്ങളില്‍ രാജ്യത്തിന!്‌റെ ബാക്കി ഭാഗങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാന്‍ ആണ് ശ്രമിക്കുന്നത്.