സിയാറ്റിനില്‍ അധ്യാപക സമരം തുടരുന്നു: ഇന്നലെയും വിദ്യാലയങ്ങള്‍ അടഞ്ഞു കിടന്നു

സിയാറ്റിനില്‍: ശമ്പളവര്‍ധനവും തൊഴില്‍ സംരക്ഷണവും ആവശ്യപ്പെട്ട്‌ സിയാറ്റിനിലെ ഏകദേശം അയ്യായിരത്തോളം അധ്യാപകര്‍ ബുധനാഴ്‌ച ആരംഭിച്ച പണിമുടക്ക്‌ തുടരുന്നു. കഴിഞ്ഞ ദിവസം അധ്യാപകരും സിറ്റി കൌണ്‍സില്‍ അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു സമരം തുടരാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ടാണ്‌ ഇപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇതോടെ തുടര്‍ച്ചയായി നാലു ദിവസമാണ്‌ വിദ്യാലയങ്ങള്‍ അടഞ്ഞു കിടന്നത്‌.
അധ്യാപകരുടെ സമരം അനിശ്ചിതമായി തുടരുകയാണെങ്കില്‍ ഗ്രാജ്വേഷന്‍ ഡേയും, അവധി ദിനങ്ങളും മാറ്റി വയ്ക്കേണ്ടി വരുമെന്നു ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സ്റ്റെയിന്‍സി ഹെവാര്‍ഡ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. സിയാറ്റിനിലെ 53,000 സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ്‌ പണിമുടക്ക്‌ ഇപ്പോള്‍ സാരമായി ബാധിച്ചിരിക്കുന്നത്‌. വിദ്യാലയങ്ങളില്‍ കുട്ടികളെ വിട്ട ശേഷം ജോലിക്കു പോയിരുന്ന രക്ഷിതാക്കള്‍ ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്‌.
..

Top