ഓസ്റ്റിന്‍: ഓസ്റ്റിന്‍ പാറ്റ്‌സി സോമര്‍ എലിമെന്ററി സ്‌കൂള്‍ അധ്യാപികയും ഇന്ത്യന്‍ അമേരിക്കന്‍ വംശജയുമായ രേവതി ബാലകൃഷ്ണനെ 2016 ലെ ടെക്‌സസ് ടീച്ചര്‍ അവാര്‍ഡിനായി തിരഞ്ഞെടുത്തു. എലിമെന്ററി വിഭാഗത്തിലെ ഏറ്റവും മികച്ച അധ്യാപികയായിട്ടാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.
നാഷണല്‍ ടീച്ചര്‍ ഓഫ് ദി ഇയര്‍ മത്സരത്തിനു ടെക്‌സസ് സംസ്ഥാനത്തെ പ്രതിനിധീകരിച്ചു രേവതി ടീച്ചര്‍ പങ്കെടുക്കും. മൂന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളില്‍ ഗണിത ശാസ്ത്ര അധ്യാപികയാണ് രേവതി.
സോമര്‍ എലിമെന്ററി സ്‌കൂളിലെ മുപ്പതു ശതമാനം വിദ്യാര്‍ഥികളും ഇന്ത്യയില്‍ നിന്നും ഏഷ്യയില്‍ നിന്നും ഉള്ളവരാണ്. ഇന്ത്യയില്‍ നിന്നും ഇവിടെ കുടിയേറിയ മാതാപിതാക്കളുടെ കുട്ടികളെ പഠിപ്പിക്കുവാന്‍ കഴിയുക എന്നുള്ളതില്‍ ഞാന്‍ അഭിമാനിക്കുന്നു- രേവതി ടീച്ചര്‍ പറഞ്ഞു.
ലിബര്‍ട്ടി മ്യൂച്ചല്‍ സിസ്റ്റം അനലിസ്റ്റ് ആയി പന്ത്രണ്ടു വര്‍ഷം സേവനം ചെയ്തതിനു ശേഷമാണ് അധ്യാപക ജീവിതത്തിലേയ്ക്കും ഈ ജോലിയിലേക്കും പ്രവേശിച്ചത്.