ടെക്‌സസ് ഗവർണർ ടെഡ് ക്രൂസിനു പിന്തുണ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ഓസ്റ്റിൻ: മാർച്ച് ഒന്നിനു ടെക്‌സസിൽ നടക്കുന്ന റിപബ്ലിക്കൻ പ്രൈമറി തിരഞ്ഞെടുപ്പിൽ ടെക്‌സസ് ഗവർണർ ഗ്രേഗ് ഏബട്ടിന്റെ പിന്തുണ ടെഡ് ക്രൂസിന്. ഗവർണറുടെ പിൻതുണ അജയ്യനായി മുന്നേറുന്ന ഡൊണാൾഡ് ട്രംമ്പിനെ മറികടക്കുന്നതിനു ടെക്‌സസ് സെനറ്റർ ടെഡ് ക്രൂസിനു സഹായകരമാകുമോ എന്നു അടുത്ത ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പോടെ വ്യക്തമാകും.
റ്ിപബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമായ ടെക്‌സസ്ിൽ ഗവർണർ എമ്പട്ടിന്റെ സ്വാധീനം വലുതാണ്. ടെക്‌സസ് മുൻ ഗവർണർ റിക് പെറി, ലഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക് എന്നിവരുടെ പിന്തുണയും ഇതിനകം ടെഡ് ക്രൂസിനു ലഭിച്ചിട്ടുണ്ട
്. 2003 മുതൽ 2008 വരെ ടെക്‌സസ് അറ്റോർണി ജനറലായിരുന്ന ഗ്രേഗ് എമ്പട്ടിനൊപ്പം സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിരുന്ന ടെഡ് ക്രൂസ് എമ്പട്ടിന്റെ ഉറ്റ സുഹൃത്തു കൂടിയാണ്.
ടെഡ് ക്രൂസിനു ആരൊക്കെ പിൻതുണ പ്രഖ്യാപിച്ചാലും ഡൊണാൾഡ് ട്രംമ്പിനു അനൂകൂലമായ തരംഗമാണ് ടെക്‌സസിലും അലയടിക്കുന്നത്. പരസ്യമായി ട്രംമ്പിനു പിൻതുണ പ്രഖ്യാപിക്കുവാൻ മടിക്കുന്നവർ പോലും ട്രംമ്പിന്റെ ഇമ്മിഗ്രേഷൻ, അഭയാർഥി പ്രവാഹം തുടങ്ങിയ നയങ്ങളെ നിശബ്ദമായി അംഗീകരിക്കുന്നവരാണ്. രാഷ്ട്രീയക്കാരനല്ലാത്ത ട്രമ്പ് പ്രസിഡന്റ് പദവിയിൽ എത്തുന്നതോടെ തികഞ്ഞ പക്വതയോടെ ഭരണം നടത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ടെക്‌സസിൽ വിജയിക്കുന്നതിനു ട്രമ്പ് വളരെ തന്ത്രപരമായാണ് കരുക്കൾ നീക്കുന്നത്. അയോവയിലൊഴികെ മൂന്നു സംസ്ഥാനങ്ങളിലും മോശമായ പ്രകടനം കാഴ്ച വച്ച ടെഡ് ക്രൂസ് പ്രസിഡന്റ് സ്ഥാനാർഥിയാകിലെന്ന പ്രചരണം ക്രൂസിനു പ്രതികൂല ഘടകമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top