ഐഓവ: ഐഓവ സംസ്ഥാനത്തു ഇന്നു നടന്ന റിപബ്ലിക്കന്‍ പ്രൈമറയില്‍ ടെഡ് ക്രൂസ അട്ടിമറി വിജയം കരസ്ഥമാക്കി റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ ഇതുവരെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഡൊണാള്‍ഡ് ട്രംമ്പിനു ലഭിച്ച വോട്ടിനേക്കാള്‍ 6000 വോട്ടു കൂടുതലാണ് ടെഡ് ക്രൂസിനു ലഭിച്ചതും. രാത്രി വൈകിയാണ് തിരഞ്ഞെടുപ്പു ഫലം ഔദ്യോഗികമായി പുറത്തു വന്നത്.
ടെഡ് ക്രൂസിനു 50,806 വോട്ടുകള്‍ ലഭിച്ചപ്പോള്‍ (27.70 ശതമാനം) ട്രമ്പിനു 44,569 വോട്ടുകളാണ് (24.30 ശതമാനം) ലഭിച്ചത്. മൂന്നാം സ്ഥാനം മാര്‍ക്കോ റൂബിയോ നേടി 42,302 (23.07 ശതമാനം). ജെബ് ബുഷിനു ആകെ ലഭിച്ചത് 5134 വോട്ടുകളാണ്. (2.8 ശതമാനം)
റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിനു 1237 ഡെലിഗേറ്റുകളുടെ വോട്ട് ആവശ്യമാണ്. ഐഓവ പ്രൈമറി കഴിഞ്ഞപ്പോള്‍ ടെഡ് ക്രൂസിനു എട്ടും ഉം, ട്രമ്പിനും ഏഴിനും വോട്ടുകള്‍ ലഭിച്ചു. ന്യൂഹാംഷെയറില്‍ ഫെബ്രുവരി ഒന്‍പതിനു സൗത്ത് കരോളിനായില്‍ ഫെബ്രുവരി 20 നും നവേഡായില്‍ ഫെബ്രുവരി 23 നും അലസാമയില്‍ മാര്‍ച്ച് ഒന്നിനുമാണ് തിരഞ്ഞെടുപ്പ്.