അബുദാബി: അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം ഒരു വര്‍ഷത്തിനുള്ളില്‍. 20,000 ചതുരശ്ര മീറ്ററില്‍ അല്‍ വത്ബായിലാണ് ക്ഷേത്രം ഉയരുക. ഭൂമി ഏറ്റെടുത്തെന്നും ഒരു വര്‍ഷത്തില്‍ പണി പൂര്‍ത്തിയാക്കുമെന്നും വ്യവസായിയും ക്ഷേത്ര നിര്‍മ്മാണ കോഓര്‍ഡിനേഷന്‍ കമ്മിറ്റി തലവനുമായ ബി. ആര്‍. ഷെട്ടി പറഞ്ഞു. അബുദാബി നഗരത്തില്‍ നിന്ന് അര മണിക്കൂര്‍ യാത്രാദൂരമുള്ള, അബുദാബി-അല്‍ എയ്ന്‍ റോഡില്‍ ഹൈവേയുടെ വശത്താണ് ക്ഷേത്രത്തിന് സ്ഥലം.
ക്ഷേത്ര നിര്‍മ്മാണ ചെലവ് പൂര്‍ണ്ണ മായും അബു ദാബി സര്‍ക്കാര്‍ വഹിക്കും.
2017 ജനുവരി 26ന് നടക്കുന്ന ഇന്ത്യന്‍ റിപ്പബ്ളിക് ദിന ആഘോഷ ചടങ്ങിലെ മുഖ്യ അതിഥി യായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പങ്കെടുക്കു ന്നുണ്ട്. അതിന് മുമ്പ് ക്ഷേത്ര ത്തിന്‍െറ തറക്കല്ലിടും.
മഹാവിഷ്ണു, പരമ ശിവന്‍, അയ്യപ്പന്‍ തുട ങ്ങിയ പ്രതിഷ്ഠ കള്‍ ക്ഷേത്ര ത്തില്‍ ഉണ്ടാവും എന്നും നിര്‍മ്മാണ പ്രവര്‍ത്തന ങ്ങളുടെ മുന്നോടി യായി കണ്‍ സള്‍ട്ടന്‍സി യെ നിയമി ച്ചതായും ക്ഷേത്ര നിര്‍മ്മാണ ത്തിന്റെ വിശദാംശ ങ്ങള്‍ ഏതാനും ദിവസ ങ്ങള്‍ക്കകം ഔദ്യോഗിക മായി പ്രഖ്യാപിക്കും എന്നും അടുത്ത ദുര്‍ഗ്ഗാഷ്ടമി ക്ക് മുന്‍പായി ക്ഷേത്രം പണി പൂര്‍ ത്തി യാക്കു ക യാണ് ലക്ഷ്യം എന്നും ഡോ. ബി. ആര്‍. ഷെട്ടി അറി യിച്ചു