നീക്കം ചെയ്ത പത്തു കല്പനകൾ പുനസ്ഥാപിക്കുമെന്നു ഒക്കലഹോമഹൗസ്

സ്വന്തം ലേഖകൻ

ഒക്കലഹോമ: ഒക്കലഹോമ തലസ്ഥാനത്തു നിന്നും നീക്കം ചെയ്ത ആറടി ഉയരമുള്ള പത്തു കല്പനകൾ ആലേഖനം ചെയ്ത ഗ്രാനൈറ്റ് ഫലകം പുനസ്ഥാപിക്കുന്നതിനു സംസ്ഥാനാടിസ്ഥാനത്തിൽ നടക്കുന്ന വോട്ടെടുപ്പിൽ അനുകൂല നിലപാടെടുക്കണമെന്നു ഒക്കലഹോമ ഹൗസ.് പത്തിനെതിരെ എൺപതു വോട്ടുകൾക്കാണ് ഒക്കലഹോമ ഹൗസിൽ പ്രമേയം പാസായിരിക്കുന്നത്.
സംസ്ഥാന ഖജനാവിൽ നിന്നും മതങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പണം ചിലവഴിക്കുന്നത് തടയുന്ന ഒക്കലഹോമ ഭരണഘടനയിലെ ആർട്ടിക്കിൾ എടുത്തു മാറ്റണമോ എന്ന അഭിപ്രായവോട്ടെടുപ്പ് നടക്കുന്നതിന മുൻപാണ് ഹൗസ് പ്രമേയം പാസാക്കിയത്.
സംസ്ഥാന സുപ്രീം കോടതി കഴിഞ്ഞ ജൂണിൽ പത്തു കൽപനകൾ നീക്കം ചെയ്യണമെന്ന ഉത്തരവിറക്കി ദിവസങ്ങൾക്കകം ഫലകം നീക്കം ചെയ്തിരുന്നു. റിപബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള ഒക്കലമോഹ ലജിസ്ലേച്ചർ 2012 ലാണ് പ്രതിമ തലസ്ഥാനത്തു സ്ഥാപിച്ചത്.
മറ്റു മതവിഭാഗങ്ങളും നിരീശ്വരവാദികളും അവരവരുടേതായ പ്രതിമ സ്ഥാപിക്കാൻ അനുമതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പത്തു കൽപനകൾ മാറ്റണമെന്നു കോടതി ആവശ്യപ്പെട്ടത്. പത്തു കല്പനകൾ എടുത്തു മാറ്റുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒക്കലഹോമയിൽ നടന്ന വാദപ്രതിവാദങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top