വാട്ടര്‍ചാര്‍ജിനെതിരായ പ്രതിഷേധം: ഡബ്ലിനിലെ റാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു

ഡബ്ലിന്‍: വാട്ടര്‍ ചാര്‍ജിനെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി രാജ്യത്ത്‌ നടന്ന റാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. ഡബ്ലിനിലെ ഓ കോര്‍ണല്‍ സ്‌ട്രീറ്റില്‍ നടന്ന പ്രതിഷേധ റാലിയിലാണ്‌ ജനങ്ങള്‍ പ്രതിഷേധവുമായി അണിനിരന്നത്‌. ഹ്യൂസ്റ്റണ്‍ ആന്‍ഡ്‌ കോണോലി ട്രെയിന്‍ സ്റ്റേഷനില്‍ നിന്നുമാണ്‌ പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ചതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
സബര്‍ബില്‍ നിന്നു ചെറു ഗ്രൂപ്പുകളായും പ്രകടനക്കാന്‍ നീങ്ങിത്തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ പ്രതിഷേധ പ്രകടനം വിവിധ കേന്ദ്രങ്ങളില്‍ ശക്തി തെളിയിച്ചു തുടങ്ങിയത്‌. റെറ്റ്‌ ടു വാട്ടര്‍ ക്യാംപെയിന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനത്തിനുള്ള ശക്തി കേന്ദ്രീകരിച്ചത്‌. രാജ്യത്ത്‌ അടുത്തിടെ നടക്കുന്ന അഞ്ചാമത്‌ പ്രതിഷേധ പ്രകടനനമാണ്‌ ഇപ്പോള്‍ റെറ്റ്‌ ടു വാട്ടര്‍ പ്രൊട്ടസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തുന്നത്‌.
നിലവില്‍ അഞ്ചു ട്രേഡ്‌ യൂണിയനുകളാണ്‌ ഇപ്പോള്‍ വാട്ടര്‍ ചാര്‍ജ്‌ പ്രൊട്ടസ്റ്റിനു പരസ്യ പിന്‍തുണയുമായി എത്തിച്ചേര്‍ന്നിരിക്കുന്നത്‌. മാന്‍ഡേറ്റിന്റെ പ്രസിഡന്റ്‌ ജോണ്‍ ഡഗ്ലസിന്റെ അഭിപ്രായത്തില്‍ രാജ്യത്ത്‌ നിലവിലുള്ള സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളെ രണ്ടായി വിഭജിക്കുന്നതിനുള്ള നടപടികളാണ്‌ ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. രാജ്യത്തെ ജനസംഖ്യയെപ്പോലും ഇത്തരത്തില്‍ തരംതിരിക്കുകായണ്‌ ഇപ്പോഴത്തെ സര്‍ക്കാരിന്റെ നീക്കം. അദ്ദേഹം പറഞ്ഞു.
വാട്ടര്‍ ചാര്‍ജിന്റെ കാര്യത്തില്‍ രാജ്യത്ത്‌ മാസങ്ങളായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ ഇപ്പോള്‍ പ്രതിപക്ഷ നേതാവും പ്രതിഷേധവുമായി എത്തിച്ചേര്‍ന്നിരിക്കുന്നത്‌. രാജ്യത്തെ ഏറ്റവും ശക്തവും ജനപങ്കാളിത്തമുള്ളതുമായ പ്രക്ഷോഭങ്ങളില്‍ ഒന്നാണ്‌ ഇപ്പോള്‍ വാട്ടര്‍ ചാര്‍ജിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നതെന്നാണ്‌ സൂചനകള്‍ ലഭിക്കുന്നത്‌.

Top