സ്വന്തം ലേഖകൻ
നാഷ് വില്ല: ടെന്നിസ്സി സംസ്ഥാനം വിശുദ്ധ വേദപുസ്തകം സംസ്ഥാന ഔദ്യോഗിക പുസ്തകമായി അംഗീകരിക്കുന്ന ബിൽ സെനറ്റ് വൻ ഭൂരിപക്ഷത്തോടെ പാസാക്കി. ഏപ്രിൽ നാലിനു തിങ്കളാഴ്ച വൈകിട്ട് ചേർന്ന സെനറ്റാണ് 19 വോട്ടുകളോടെ ബിൽ പാസാക്കിയത്. ഒൻപതു പേർ ബില്ലിനെ എതിർത്തു വോട്ട് ചെയ്തു.
ഗവർണർ ഈ ബില്ലിൽ ഒപ്പിടുന്നതോടെ നിയമ സാധുത ലഭിക്കും. ടെന്നിസി സംസ്ഥാനത്തിന്റെയും എസ്സിന്റെയും ഭരണഘടനാ ലംഘനമാണ് ഈ ബില്ലെന്നു സ്‌റ്റേറ്റ് അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടു. മോറിസ് ടൗൺ റിപബ്ലിക്കൻ സെനറ്റർ സ്റ്റീവ് സതർലാൻഡ് ബിൽ സെനറ്റിൽ അവതരിപ്പിച്ചത്. 2005 ൽ യുഎസ് സുപ്രീം കോർട്ട് ഇത്തരമൊരു തീരുമാനമെടുക്കുന്നതിനു അനുകൂലമായി റൂളിങ് നൽകിയതായി സെനറ്റർ അരമണിക്കൂർ നീണ്ടു നിന്ന ചർച്ചയിൽ ചൂണ്ടിക്കാട്ടി.
ടെന്നിസി ഫഌർ, ടെന്നിസി ബോർഡ് എന്നിവയോടു ബൈബിൾ തുലനം ചെയ്യുന്നതു ബൈബിളിന്റെ പ്രാധാന്യം കുറച്ചു കാണിക്കുന്നതിനു തുല്യമാണെന്നു സെനറ്റർ ഫെഡറൽ ഹെയ്‌ലി അഭിപ്രായപ്പെട്ടു. ബില്ല് നിയമമാക്കുന്നത് തടയണമെന്നും ഗവർണർ വീറ്റോ ചെയ്യണമെന്നുമുള്ള ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്.