ക്രിസ്മസിനും ന്യൂ ഇയറിനും തീവ്രവാദി ആക്രമണുണ്ടാകാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ടുകള്‍; യൂറോപ്യന്‍ രാജ്യങ്ങളില്‍ കനത്ത സുരക്ഷാ നിര്‍ദേശം

സിഡ്‌നി: യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കിടെ തീവ്രവാദി ആക്രമണുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സുരക്ഷ ശക്തമാക്കി. ആസ്‌ട്രേലിയന്‍ പൊലീസിന്റെ സൗഹൃദ ഇന്റലിജന്‍സ് ബ്യൂറോകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ യൂറോപ്പില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.
യൂറോപ്പില്‍ എല്ലായിടത്തും സുരക്ഷ ശക്തമാക്കാനാണ് ഇപ്പോള്‍ ഇന്റലിജന്‍സ് ബ്യൂറോ അധികൃതര്‍ നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം. യൂറോപ്പില്‍ ആക്രമണം നടത്തുന്നതിനു പ്രത്യേക സ്ഥലങ്ങളൊന്നും ഭീഷണി മുഴക്കിയിട്ടില്ലാത്തതിനാലാണ് എല്ലായിടത്തും നിരീക്ഷണവും സുരക്ഷയും ശക്തമാക്കാന്‍ ആസ്‌ട്രേലിയന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
int1
പാരിസില്‍ ഐഎസില്‍ ആക്രമണം നടത്തി 130 പേര്‍ കൊല്ലപ്പെട്ടതോടെയാണ് സുരക്ഷിതമെന്നു കരുതിയിരുന്ന യൂറോപ്യന്‍ മേഖലയിലും തീവ്രവാദ ആക്രമണ ഭീതി നിഴലിട്ടത്. നിലവില്‍ യൂറോപ്പിലേയ്ക്കു അഭയാര്‍ഥികളും ആക്രമണത്തില്‍ നിന്നു രക്ഷപെട്ടവരും അടക്കം നിരവധി ആളുകളാണ് ഒഴുകിയെത്തുന്നത്. ഇവരില്‍ ആരൊക്കെയാണ് തീവ്രവാദ ബന്ധമുള്ളവരെന്നു കണ്ടെത്തുക അത്ര എളുപ്പമെല്ലെന്നാണ് സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പൂര്‍ണ സുരക്ഷ എന്ന നിര്‍ദേശം നടപ്പാക്കാന്‍ യൂറോപ്യന്‍ ഏജന്‍സികള്‍ നിര്‍ദേശിക്കുന്നത്.
ആസ്‌ട്രേലിയന്‍ പൊലീസിനു ലഭിച്ച രഹസ്യ നിര്‍ദേശങ്ങള്‍ അനുസരിച്ചു യൂറോപ്യന്‍ രാജ്യങ്ങളിലെ അസംഖ്യം തലസ്ഥാന നഗരങ്ങള്‍ തീവ്രവാദികള്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് ലഭിച്ച രഹസ്യ സന്ദേശം. ഇതേ തുടര്‍ന്നാണ് തീവ്രവാദ ശക്തികള്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നു ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ നിര്‍ദേശം.

Top