അരിയുടെ പേരിൽ സോഷ്യൽ മീഡിയ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത് !അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന് ഉയർന്ന ക്വാളിറ്റിയിലും ഗുണമേന്മയിലും ഇന്ത്യൻ ഫുഡ് പ്രോഡക്റ്റുകൾ എത്തിക്കുന്നത് വിശ്വാസ് ഫുഡ്‌സ്

കൊച്ചി:ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും അയർലണ്ടിൽ ഫുഡ് പ്രോഡക്ട് എത്തുന്നത് യൂറോപ്യൻ യൂണിയന്റെ നിയമനുസരിച്ച് ടെസ്റ്റിങ് നടത്തി ഗുണനിലവാര സർട്ടിഫിക്കറ്റോടുകൂടിയാണ്. അയർലന്റിലും യൂറോപ്പിലും അമേരിക്കയിലും അടക്കം കേരളതത്തിലെ ഫുഡ് പ്രോഡക്റ്റുകൾ ഇറക്കുമതി ചെയ്യാറുണ്ട് .   അവയെല്ലാം അതാതു രാജ്യങ്ങളിൽ നിയമം അനുസരിച്ച് ഫുഡ് അനലിറ്റിക്കൽ ടെസ്റ്റുകൾ നടത്തിയാണ് എത്തുന്നത് . അതുപോലെ തന്നെ യൂറോപ്യൻ ഫുഡ് റെസ്റ്റിങ്ങും നാത്തുന്നു.

എന്നാൽ ഒരു പ്രത്യേക ബ്രാൻഡിന്റെ അരിയ്ക്ക് മാത്രം യുറോപ്യൻ യൂണിയൻറെ അംഗീകാരം ലഭിച്ചു എന്ന രീതിയിൽ കൺസ്യൂമേഴ്‌സിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നത് ആ ബ്രാന്റിന്റെ ഗുണനിലവാരം ഇതുവരെ സംശയകരം എന്നതുകൊണ്ടാണോ എന്ന ന്യായമായ ചോദ്യം ഉയരുകയാണ്. ഒരു ബ്രാൻഡിന് ഫുഡ് ടെസ്റ്റിങ് അംഗികാരം കിട്ടി എന്നുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതും കസ്റ്റമേഴ്‌സിനെ സംശയത്തിൽ എത്തിക്കുന്നതുമാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള പ്രോഡക്റ്റുകൾ ഏറ്റവും അധികം അയർലണ്ടിൽ ഇറക്കുമതി ചെയ്യുന്ന വിശ്വാസ് ഫുഡ് കമ്പനിയിൽ ഈ സോഷ്യൽ മീഡിയാ പ്രചാണത്തെക്കുറിച്ച് അന്വോഷിച്ചപ്പോൾ കിട്ടിയ വിവരം ഇങ്ങനെ ആയിരുന്നു:

യൂറോപ്യൻ യൂണിയൻറെ അംഗീകാരമില്ലാതെ ഒരു ഉൽപ്പന്നങ്ങളും വിദേശത്തേക്ക് കയറ്റി അയക്കുവാൻ സാധിക്കുകയില്ല എന്നുള്ളതാണ് വാസ്തവം. വിശ്വാസ്, ഡബിൾ ഹോഴ്സ് ,തുടങ്ങിയവയെല്ലാം യൂറോപ്യൻ യൂണിയൻറെ അംഗീകാരം ലഭിച്ച മികച്ച ഉല്പന്നങ്ങളാണ്.വർഷങ്ങളായി യൂറോപ്യന്‍ യൂണിയന്റെ ഗുണമേന്മ സര്‍ട്ടിഫിക്കറ്റോടുകൂടി അയർലണ്ടിലെ ഇന്ത്യക്കാർക്കായി നിരവധി ഫുഡ് പ്രോഡക്റ്റുകളാണ് വിശ്വാസ് നിരന്തരം അയർലണ്ടിലെ വിവിധ ഇന്ത്യൻ ഗ്രോസറി ഷോപ്പുകളിൽ വിതരണം ചെയ്യുന്നത്.

യൂറോപ്യൻ യൂണിയൻറെ അംഗീകാരമില്ലാതെ ഒരു ഉൽപ്പന്നങ്ങളും അയർലണ്ടിലേക്ക് കയറ്റി അയക്കുവാൻ സാധിക്കുകയില്ല. കോട്ടയ്ക്കൽ, മലബാർ, വിശ്വാസ്, ഡബിൾ ഹോഴ്സ് എന്നിവയെല്ലാം യൂറോപ്യൻ യൂണിയൻറെ അംഗീകാരം ലഭിച്ച മികച്ച ഉല്പന്നങ്ങളാണ്.

യൂറോപ്യൻയൂണിയൻ വിപണികളിൽ, 2021 ജൂലൈ മാസം മുതൽ സുഗന്ധവ്യഞ്ജനങ്ങളും, അരിയുൽപ്പന്നങ്ങളും  ഇറക്കണമെങ്കിൽ  പുതിയ ഗുണനിലവാരമുള്ള ടെസ്റ്റുകൾ പാസാകണം. അത്തരത്തിൽ  ഇരുപത് കണ്ടെയ്നറുകൾ ഗുണനിലവാര ടെസ്റ്റുകൾ പാസായി വിപണിയിൽ ഇറക്കിയ ബ്രാൻഡുകളാണ് കോട്ടയ്ക്കൽ മലബാർ, ഡബിൾ ഹോഴ്സ്, വിശ്വാസ് തുടങ്ങിയവ.

സ്‌പൈസ് പൗഡറുകൾ, മസാലകൾ, കറി പൗഡറുകൾ, സ്‌നാക്‌സ്, ബ്രേക്ഫാസ്റ്റ് പൗഡറുകൾ, ഫ്രോസൺ ബ്രെഡ്ഡുകൾ, ഫ്രോസൺ സ്‌നാക്‌സ്, ഫ്രോസൺ വെജിറ്റബ്ൾസ്, അച്ചാറുകൾ, ജാമുകൾ, റെഡിമെയ്ഡ് ഫ്രോസൺ ഫുഡ് ഐറ്റംസ് തുടങ്ങി എണ്ണിയാൽ തീരാത്തത്ര വിവിധ ഭക്ഷണ പദാർത്ഥങ്ങളും ഭക്ഷണ കൂട്ടുകളും വർഷങ്ങളായി അയർലണ്ടിലെ മലയാളികൾക്കും മറ്റുള്ളവർക്കും എത്തിച്ചുകൊണ്ടിരിക്കുന്ന വിശ്വാസ് എന്നും ഗുണമേന്മയിൽ മുൻപിൽ തന്നെ.

യൂറോപ്യൻയൂണിയൻ വിപണികളിൽ,2021 ജൂലൈ മാസം മുതൽ സുഗന്ധവ്യഞ്ജനങ്ങളും, അരിയുൽപ്പന്നങ്ങളും ഇറക്കണമെങ്കിൽ പുതിയ ഗുണനിലവാരമുള്ള ടെസ്റ്റുകൾ പാസാകണം. അത്തരത്തിൽ ഇരുപതോളം കണ്ടെയ്നറുകൾ ഗുണനിലവാര ടെസ്റ്റുകൾ പാസായി വിപണിയിൽ ഇറക്കിയ ബ്രാൻഡുകളാണ് ,ഡബിൾ ഹോഴ്സ് ,വിശ്വാസ്   എന്നിവ.കേവലം ഒരു കണ്ടെയ്നർ മാത്രം ഗുണനിലവാര ടെസ്റ്റ് പാസായി വിപണിയിൽ ഇറക്കിയവരാണ് ആളുകളെ പറഞ്ഞു പറ്റിക്കുന്നത്. കൂടാതെ ഇപ്പോൾ നിരവധി ബ്രാൻഡുകൾ ഗുണനിലവാര ടെസ്റ്റുകൾ പാസ്സായി യൂറോപ്യൻ യൂണിയൻ വിപണിയിൽ എത്തുന്നുണ്ട് എന്നുള്ള യാഥാർത്ഥ്യം കൂടി അറിയിക്കുയാണ്.

Top