നോർത്ത് ടെക്‌സസ് റേഡിയോളജി ടെക്‌നോളജിസ്റ്റ് ഭാരവാഹികൾ ചുമതലയേറ്റു

പി.പി ചെറിയാൻ

ഡാള്ളസ്: നോർത്ത് ടെക്‌സസ് റേഡിയോളജി ടെക്‌നോളജി സൊസൈറ്റി ഭാരവാഹികൾ ചുമതലയേറ്റു. ഇന്ന് സെപ്റ്റംബർ എട്ട് വ്യാഴാഴ്ച വൈകിട്ട അറിനു ഡാള്ളസ് നോർത്ത് വെസ്റ്റ് ഹൈവേയിലുള്ള ഹബർഡിങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ എവലിൻ ഇ.ഹെയർടൺ (പ്രസിഡന്റ്), ജെയ്‌നി ജാൽസൺ (സെക്രട്ടറി), കാർഡൽ വെലസ് (വൈസ് പ്രസിഡന്റ്), മാർക്ക് കുക്കിളിൻസ്‌കി (ട്രഷറർ), അമാൻഡ മേരി എന്നിവർ 2016 – 17 വർഷത്തേയ്ക്കുള്ള ഭാരവാഹികളായി ചുമതലയേറ്റു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

evalin
റേഡിയോളജി ടെക്‌നീഷ്യൻസിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സൊസൈറ്റിയിൽ ഡാള്ളസ് ഫോർട്ട് വർത്തിലുള്ള നിരവധി മലയാളി ടെക്‌നീഷ്യൻമാർ അംഗങ്ങളാണ്. സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ചു പ്രത്യേക പഠന ക്ലാസുകളും ചർച്ചകളും സംഘടിപ്പിച്ചിരുന്നു.

radiology

സൊസൈറ്റിയുടെ അടുത്ത യോഗം യൂണിവേഴ്‌സിറ്റി ഓഫ് ഫിസിക്‌സ് ഡാള്ളസ് ക്യാമ്പസിൽ ഒക്ടോബർ നാലിനു നടത്തുന്നതിനു തീരുമാനിച്ചതായി പ്രസിഡന്റ് എവലിൻ പറഞ്ഞു. പുതിയതായി ചുമതലയേറ്റവരെ അഭിനന്ദിച്ചു കൊണ്ടു ചടങ്ങിൽ പങ്കെടുത്തവർ പ്രസംഗിച്ചു.

Top