ടെക്‌സസ് സർവകലാശാലയിൽ ട്യൂഷൻ ഫീസ് വർധിപ്പിച്ചു

സ്വന്തം ലേഖകൻ

ഓസ്റ്റിൻ: ടെക്‌സസ് യൂണിവേഴ്‌സിറ്റി സിസ്റ്റത്തിനകത്തുള്ള പതിനാലു യൂണിവേഴ്‌സിറ്റികളിൽ ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നതിനു ഇന്ന് ചേർന്ന യൂണിവേഴ്‌സിറ്റി അധികൃതരുടെ ബോർഡ് യോഗം തീരുമാനിച്ചു. രണ്ടു മുതൽ നാലു ശതമാനം രെയാണ് ട്യൂഷൻ ഫീസ് വർധന നടപ്പാക്കുന്നത്.
ടെയ്‌ലർ ഹെൽത്ത് ആൻഡ് സയൻസ് ക്യാംമ്പസ് ഒഴികെയുള്ള എല്ലാ സർവകലാശാലയിലും ട്യൂഷൻ ഫീസ് വർധന ബാധകമാണ്. 75 മുതൽ 200 ഡോളർ വരെയാണ് ഓരോ വിദ്യാർഥിക്കും അധിക ഫീസ് നൽകേണ്ടി വരിക.
അലക്‌സ് കാൻബർഗ്, വാലസ് ഹാൾ, ബ്രിൻഡാ പിജോവിച്ച് എന്നിവർ ട്യൂഷൻ ഫീസ് വർധനവിനെ എതിർത്തുവെങ്കിലും ഭൂരിപക്ഷ അംഗങ്ങളുടെ പിൻതുണയോടെ തീരുമാനം അംഗീകരിക്കുകയാണെന്നും വിദ്യാഭ്യാസ ചിലവു വർധിച്ചതിനാലാണ് ഫീസ് വർധിപ്പിക്കേണ്ടി വന്നതെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top