സ്വന്തം ലേഖകൻ
സാൻ ആന്റോണിയോ (ടെക്‌സസ്): റിപബ്ലിക്കൻ പാർട്ടിയുടെ ഉരുക്കുകോട്ടയായി നിലനിൽക്കുന്ന ടെക്‌സസ് സംസ്ഥാനത്തെ ഇരുപത്തി ഒന്ന് കൻഗ്രഷൻ ഡ്രാക്സ്റ്റിൽ കഴിഞ്ഞ 37 വർഷമായി റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയെ മാത്രം ജയിപ്പിച്ച പാരമ്പര്യമുള്ള വോട്ടർമാരെ അഭിമുഖീകരിക്കുന്നതിനും വിജയം കൈവരിക്കുന്നതിനു ഇന്ത്യൻ അമേരിക്കൻ കംപ്യൂട്ടർ എൻജിനീയറും ഡെമോക്രാറ്റിക് തേജസ് വാക്കിൽ കച്ചമുറുക്കുന്നു.
ഓസ്റ്റിനിൽ നിന്നുള്ള അമ്പത്തി ഒൻപതുകാരനായ തേജസ് മൂന്നു ദശാബ്ദമായി കംപ്യൂട്ടർ ടെക്‌നോളജി വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നതായിരുന്നു. ആദ്യമായാണ് രാഷ്ട്രീയ രംഗത്തേയ്ക്ക് അദ്ദേഹം പ്രവേശിക്കുന്നത്. 37 വർഷം മുൻപ് ഇന്ത്യയിൽ നിന്നു കുടിയേറിയ തേജസ് കഴിഞ്ഞ 21 വർഷമായി ടെക്‌സസിലെ 21 കൺഗ്രഷൻ ഡ്രൗണ്ടിയിലെ താമസക്കരാണ്. 1935 ൽ ഈ ഡിഡ്രിക്‌സ് രൂപീകരിച്ചതു മുതൽ 1979 വരെ ഡമോക്രാറ്റിനെ മാത്രം വിജയിപ്പിച്ച സീറ്റിൽ 1979 മുതൽ റിപബ്ലിക്കൻ പാർട്ടിയാണ് വിജയിപ്പിച്ചിട്ടുണ്ട്. ഒരു മാറ്റം ആവശ്യമാണെന്ന് തേജസ് വോട്ടർമാരോടു ആവശ്യപ്പെടുന്നത്. സാൻ ആന്റോണിയായിലെ 10 കൗണ്ടികൾ ഉൾപ്പെടുന്ന ഈ ഡിസ്ട്രിക്ര്റ്റിൽ സീനിയർ സിറ്റിസൺ ഹിസ്പാനിക്ക് വിദ്യാർഥികൾ തുടഹ്ങിയവരുടെ വോട്ടുകൾ ഡമോക്രാറ്റിക് പാർട്ടിക്കു അനുകൂലമാകുന്നു തേജസ് വിശ്വസിക്കുന്നു.
മദ്രാസ് യൂണിവേഴ്‌സിറ്റി അയോവ, ഇല്ലിനോയ്‌സ് തുടങ്ങിയ യൂണിവേഴ്‌സിറ്റികളിൽ നിന്നു വിദ്്യാഭ്യാസം പൂർത്തിയാക്കിയത്. ഭാര്യ ജയശ്രീ, മകൻ പാർത്ഥ് എന്നിവരും തേജസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.