ആന്റിബയോട്ടിക്കുകള്‍ക്ക്‌ കീഴടങ്ങാത്ത മാരക ലൈംഗിക രോഗം’സെക്‌സ് സൂപ്പര്‍ ബഗ്‌’വടക്കന്‍ ഇംഗ്ലണ്ടില്‍ പടരുന്നു

ലണ്ടന്‍ :എയിഡ്‌സിനു സമാനമായി ഒരു ലൈംഗിക രോഗം കൂടി പടരുന്നു.വൈദ്യലോകത്തെ നിഷ്പ്രഭാമാക്കിയാണ് മാരക ലൈംഗിക രോഗമായ സൂപ്പര്‍ ഗൊണേറിയ പടരുന്നത്.ഹവായില്‍ ഒരു സ്‌ത്രീയിലാണ്‌ ഹോ41 എന്ന സെക്‌സ് സൂപ്പര്‍ബഗ്‌ ഏറ്റവും അവസാനം കണ്ടെത്തിയത്‌. മരുന്നുകളളൊന്നും ഫലിക്കാത്ത ഈ ലൈംഗിക രോഗം വടക്കന്‍ ഇംഗ്ലണ്ടില്‍ നിരവധി പേരില്‍ കണ്ടെത്തിയതായി ബ്രിട്ടീഷ് സെക്ഷ്വല്‍ ഹെല്‍ത്ത് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ആന്റിബയോട്ടിക്കുകള്‍ക്ക്‌ കീഴടങ്ങാത്ത തരം രോഗാണുക്കളാണ്‌ രോഗാവസ്‌ഥയെ ഭയാനകമാക്കുന്നത്‌.

സുരക്ഷിതാമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ വഴി പടരുന്ന ഈ രോഗത്തിന് കാരണം നെയിസേരിയ ഗൊണേറിയേ ബാക്റ്റീരിയം എന്ന ബാക്റ്റീരിയയാണ്. ആന്‍റിബയോട്ടിക്കുകള്‍ ഫലിക്കാതെവന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അത്യന്തം അപകടകരമായ പുതിയ ബാക്ടീരിയയെ തിരിച്ചറിഞ്ഞത്. സാധാരണ ഈ രോഗം ആന്റിബയോട്ടിക്കുകളായ അസിത്രോമൈസിന്‍, സെഫ്ട്രിയാക്സോണ്‍ എന്നിവ കൊണ്ട് ഭേദമാക്കാവുന്നതാണ്. എന്നാല്‍ പുതുതായി കണ്ടെത്തിയ രോഗാണുക്കളില്‍ ഈ ചികിത്സ ഫലിക്കുന്നില്ല എന്നതാണ് വൈദ്യലോകത്തെ ആശങ്കപ്പെടുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുവരെ 16 കേസുകളാണ് വടക്കന്‍ ഇംഗ്ലണ്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലീഡ്സില്‍ ഗൊണേറിയേ സ്ഥിരീകരിച്ച 12 പേര്‍ സ്വവര്‍ഗരതിക്കാരാണ്.
2011 ല്‍ ഈ രോഗം ജപ്പാനില്‍ കണ്ടെത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം 35,000 സാധാരണ ഗൊണേറിയ കേസുകളാണ് ഇംഗ്ലണ്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. 2013 നെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനനാവാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്.
സുരക്ഷിതമല്ലാത്തതും പ്രകൃതിവിരുദ്ധവുമായ ലൈംഗികബന്ധത്തിലൂടെ പകരുന്ന ലൈംഗിക രോഗമാണ് ഗൊണേറിയ. 25 വയസില്‍ താഴെയുള്ളവരിലാണ് ഈ രോഗം സാധാരണ കാണപ്പെടുന്നത്. ഗുഹ്യഭാഗങ്ങളില്‍ ബ്ലീഡിങ്ങ്, ജനനേന്ദ്രിയങ്ങളില്‍ നിന്ന് പച്ച/മഞ്ഞ നിറങ്ങളില്‍ പഴുപ്പ് പോകുക, സ്ത്രീകളില്‍ ആര്‍ത്തവകാലത്ത് മൂത്രവിസര്‍ജ്ജനം നടത്തുമ്പോഴുള്ള വേദനയും പുകച്ചിലിലും തുടങ്ങിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗം പിടിപെടുന്ന 10 ശതമാനം പുരുഷന്മാരിലും 50 സ്ത്രീകളിലും രോഗം മൂര്‍ച്ചിക്കും വരെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണുകയില്ല.എയിഡ്‌സിനോളം അല്ലെങ്കില്‍ അതിലേറെ മാരകമാണ്‌ സെക്‌സ് സൂപ്പര്‍ ബഗ്‌ എന്നാണ്‌ ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്‌. മരുന്നുകള്‍ ഫലിക്കാത്തിടത്തോളം സുരക്ഷിതമായ ലൈംഗികതയാണ്‌ ഇതിന്‌ ഏക പ്രതിരോധമാര്‍ഗമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

ശരിയായി ചികിത്സിച്ചില്ലെങ്കില്‍ ഇത് വന്ധ്യതയ്ക്കും രോഗം ഗര്‍ഭസ്ഥ ശിശുവിന് ബാധിക്കുന്നതിനും ഇടയാക്കിയേക്കാം.കഴിഞ്ഞ മാസമാണ്‌ പുതിയ തരം ലൈംഗിക രോഗത്തെ കുറിച്ച്‌ ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്‌. ഇപ്പോള്‍ ഹവായിക്കു പുറമെ നോര്‍വെയിലും കാലിഫോര്‍ണിയയിലും രോഗം കണ്ടെത്തിയിട്ടുണ്ട്‌. കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്നവരെ ബാധിക്കുന്ന ഗൊണേറിയ എന്ന ഗുഹ്യ രോഗത്തിന്റെ വകഭേദമാണ്‌ സെക്‌സ് സൂപ്പര്‍ ബഗ്‌. അണുബാധയേല്‍ക്കുന്നവര്‍ ദിവസങ്ങള്‍ക്കുളളില്‍ മരണമടഞ്ഞേക്കാമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

Top