ബിജു കരുനാഗപ്പള്ളി
ദുബൈ: എമിറേറ്റിലെ വാര്‍ഷിക കാര്‍ പാര്‍ക്കിങ് ചാര്‍ജ് വര്‍ധിപ്പിച്ചു. സീസണല്‍ പാര്‍ക്കിങ് കാര്‍ഡുകളുടെ വില സി, ഡി മേഖലകളില്‍ 60 ശതമാനം മുതല്‍ 80 ശതമാനം വരെയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കനുസരിച്ച് സി പാര്‍ക്കിങ്ങിന് എ വിഭാഗത്തിന്റെ അതേ നിരക്കായിരിക്കും. ഡി വിഭാഗത്തിന് ബിയുടെ നിരക്കും ഈടാക്കും.എ വിഭാഗത്തിന് 80 ശതമാമാണ് പാര്‍ക്കിങ് ഫീസ് വര്‍ധന. (ഇപ്പോള്‍ സിക്കും ഇതേ നിരക്ക് നല്‍കേണ്ടി വരും). എ, സി വിഭാഗങ്ങള്‍ക്ക് സീസണല്‍ നിരക്ക് മൂന്നു മാസത്തേക്ക് 1400 ദിര്‍ഹം, ആറു മാസത്തേക്ക് 2500 ദിര്‍ഹം; 12 മാസത്തേക്ക് 4500 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്കെന്ന് ആര്‍.ടി.എ കാള്‍ സെന്ററില്‍ നിന്ന് അറിയിച്ചു. നേരത്തെ ഇത് മൂന്നു മാസത്തേക്ക് 700; ആറു മാസത്തേക്ക് 1300; 12 മാസത്തേക്ക് 2500 എന്നിങ്ങനെയായിരുന്നു നിരക്ക്.
അതേസമയം ബി, ഡി മേഖലകളിലെ നിരക്ക് 60 ശതമാനത്തോളം വര്‍ധിച്ചു. നേരത്തെ മൂന്നു മാസത്തേക്ക് 450 ദിര്‍ഹം ആയിരുന്നത് ഇപ്പോള്‍ 700 ദിര്‍ഹം ആയി. ആറു മാസത്തേക്ക് 800 ആയിരുന്നത് 1300, 12 മാസത്തേക്ക് 1500 ആയിരുന്നത് 2400 എന്നിങ്ങനെയാണ് നിരക്ക്.
ആറുമാസത്തേക്കും ഒരു വര്‍ഷത്തേക്കും പാര്‍ക്കിങ് കാര്‍ഡ് നല്‍കുന്നത് ആര്‍.ടി.എ ഈ വര്‍ഷം ആദ്യം മുതല്‍ നിര്‍ത്തിവെച്ചിരുന്നു. മേയ് ആദ്യ വാരത്തില്‍ പുതിയ പാര്‍ക്കിങ് നിരക്കകള്‍ നിലവില്‍ വരും. ബി വിഭാഗത്തില്‍ പെട്ട സീസണല്‍ കാര്‍ഡ് ബിയിലും ഡിയിലും ഉപയോഗിക്കാം. എ വിഭാഗത്തില്‍ പെട്ടത് എ, ബി, സി, ഡി മേഖലകളില്‍ ഉപയോഗിക്കാം. എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കില്‍ പദ്ധതി നടപ്പാക്കുന്നതിനോടനുബന്ധിച്ച് പ്രഖ്യാപിക്കും. 6,12 മാസ കാര്‍ഡുകള്‍ മേയ് 28 മുതലാണ് ലഭ്യമാക്കുക