ദുബൈ : ബുര് ജ് ഖലീഫയോട് കിടപിടിക്കുന്ന കൂറ്റന് കെട്ടിടം പണിയാന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാശിദ് അല് മക്തൂം ഉത്തരവിട്ടു . ദുബൈ ക്രീക്കില് ഇമാര് പ്രോപ്പര് ടിയാണ് കെട്ടിടം പണിയുക . സ് പെയിനില് നിന്നുള്ള ശില് പികളാണ് ഇതിന് പിന്നില് . ഇവര് അതിമനോഹരമായാണ് ഇത് രൂപകല് പന ചെയ്തിരിക്കുന്നത് . വിനോദ സഞ്ചാരികളെ ആകര് ശിക്കാന് പര്യാപ്തമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു . പരിസ്ഥിതി സൗഹൃത കെട്ടിടമായിരിക്കുമിതെന്ന് ഇമാര് പ്രോപ്പര് ടീസ് ചെയര് മാന് മുഹമ്മദ് അലി അല് അബ്ബാര് വ്യക്തമാക്കി . ഇതൊരു സാംസ് കാരികമായ രൂപകല് പനയായിരിക്കും . ഇസ് ലാമികവും ആധുനികവുമായ ശില് പചാതുര്യമാണ് ഉപയോഗപ്പെടുത്തുക . ഏതാനും ആഴ്ചകള് ക്കകം നിര് മാണം തുടങ്ങും . ഇതിന്റെ പൊക്കം പിന്നീട് മാത്രമെ വ്യക്തമാക്കുകയുള്ളുവെന്നും മുഹമ്മദ് അല് അബ്ബാര് പറഞ്ഞു .