ഡബ്ലിൻ : ഫിനാൻസ് മിനിസ്റ്റർ മൈക്കൽ മഗ്രാത്ത് യൂറോപ്യൻ യൂണിയൻ കമ്മീഷണറാകും. ഫിയന്ന ഫെയ്ൽ നേതാവിനെ കമ്മീഷണർ സ്ഥാനത്തേക്ക് സഖ്യസർക്കാർ ശുപാർശ ചെയ്യും.യൂറോപ്യൻ യൂണിയൻ കമ്മീഷണർ സ്ഥാനത്തേക്കുള്ള അയർലണ്ടിൻ്റെ നാമനിർദ്ദേശം അടുത്ത ആഴ്ച ആദ്യം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നത് .
ഐറിഷ് രാഷ്ട്രീയത്തിലെ ഏറ്റവും കൊതിപ്പിക്കുന്നതും ഏവരും ഇഷ്ടപ്പെടുന്നതുമായ സ്ഥാനങ്ങളിൽ ഒന്നാണ് യൂറോപ്യൻ യൂണിയൻ കമ്മീഷണർ .ഈ സ്ഥാനത്തേക്കുള്ള ചർച്ചകൾ കുറച്ചുനാളായി സജീവമായിട്ടുണ്ട് . യൂറോപ്യൻ യൂണിയൻ നേതാക്കൾ രണ്ട് ദിവസത്തെ ഉച്ചകോടിക്കായി വ്യാഴാഴ്ച യോഗം ചേരും. കുതിരക്കച്ചവടം ആരംഭിക്കുന്നതിന് മുമ്പ് നാമനിർദ്ദേശം നൽകണം എന്നതാണ് സർക്കാരിലെ വികാരം. ചൊവ്വാഴ്ചത്തെ കാബിനറ്റ് അല്ലെങ്കിൽ മന്ത്രിമാരുടെ പ്രത്യേക യോഗത്തിലൂടെ തീരുമാനം എടുക്കും .
എല്ലാ കണ്ണുകളും ധനമന്ത്രി മൈക്കൽ മഗ്രാത്തിലാണ്. അദ്ദേഹത്തിന് അംഗീകാരം ലഭിക്കുമെന്ന് സഹപ്രവർത്തകർ എല്ലാം പ്രതീക്ഷിക്കുന്നു.ഞങ്ങൾക്ക് ഉറപ്പായും അറിയാവുന്നത്, അത് ഫിയന്ന ഫെയ്ൽ നോമിനേഷൻ ആയിരിക്കും എന്നും സഖ്യ കക്ഷി ഭരണത്തിൽ ഇതുമായി ധാരണയുണ്ടായി എന്നുമാണ് ഡൈലി ഇന്ത്യൻ ഹെറാൾഡിന് കിട്ടിയ വിവരം.