ദുബായ്:യു.എ.ഇ. െവെസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം കുതിരയോട്ടത്തിന് ഉപയോഗിച്ച ഹെല്‍മെറ്റിന് ലേലത്തില്‍ ലഭിച്ച തുക 2.40 കോടി യു.എ.ഇ ദിര്‍ഹം, അതായത് 42 കോടി-ഇന്ത്യന്‍ രൂപ
ദുബായിലെ അല്‍ ജലീല ഫൗണ്ടേഷന്റെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച ഗാല ഡിന്നര്‍ പരിപാടിയില്‍ ഷെയ്‌ഖ് മുഹമ്മദി-ന്റെ സാന്നിധ്യത്തിലായിരുന്നു ലേലം. 2012ലെ എഫ്.ഇ.ഐ. കുതിരയോട്ട മത്സരത്തില്‍ ഷെയ്‌ഖ് മുഹമ്മദ് ഉപയോഗിച്ച ഹെല്‍മെറ്റാണിത്.
ഷെയ്‌ഖ് സായിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തും ഉപയോഗിച്ച ഒ -9 എന്ന നമ്പര്‍പ്ലേറ്റ് ലേലത്തില്‍ പോയ 2.39 കോടി ദിര്‍ഹമെന്ന റെക്കോഡ് മറികടന്നാണ് ഹെല്‍മെറ്റ് ലേലത്തില്‍ വിറ്റുപോയത്. െവെദ്യ ഗവേഷണരംഗത്തും പാവങ്ങള്‍ക്കു ചികിത്സാസൗകര്യം ഒരുക്കുന്നതിലും മുന്‍പന്തിയിലുള്ള സംഘടനയാണ് അല്‍ ജലീല ഫൗണ്ടേഷന്‍.