ഫ്‌ളോറിഡ: 1970 ല്‍ വേര്‍പിരഞ്ഞ സഹോദരിമാരുടെ അപൂര്‍വ സംഗമത്തിനു നാല്‍പതുവര്‍ഷത്തിനു ശേഷം ഫ്‌ളോറിഡയിലെ സരസോട്ടാ ആശുപത്രി വേദിയായി. പിതാവിന്റെയും മാതാവിന്റെയും മരണത്തോടെ അനാഥരായ മെഗന്‍ ഹ്യൂസ്(44), ഹോളി ഹൊയല്‍ ഒബ്രയന്‍ (46) എന്നിവരാണ് കഴിഞ്ഞ ദിവസം വീണ്ടും കണ്ടുമുട്ടിയത്. സരസോട്ടയിലെ ഡോക്ടേഴ്‌സ് ആശുപത്രിയില്‍ ജോലിക്കായി എത്തിയതോടെയാണ് ഇരുവരുടെയും സമാഗമമുണ്ടായത്.
ദക്ഷിണകൊറിയയില്‍ ജനിച്ച ഇരുവരും അനാഥാലയത്തില്‍ എത്തിപ്പെടുമ്പോള്‍ ഒന്നും നാലും വയസായിരുന്നു പ്രായം. ഇരുവരെയും അമേരിക്കയില്‍ നിന്നും എത്തിയ രണ്ടു കുടുംബങ്ങള്‍ ദത്തെടുക്കുകയായിരുന്നു. ന്യൂയോര്‍ക്കിലും, വെര്‍ജീനെയിലും വളര്‍ത്തപപെട്ട രണ്ടു പേരും നഴ്‌സിങ് ജോലിയുടെ ഭാഗമായാണ് ഡോ ലൂയൂസ് ആശുപത്രിയില്‍ എത്തിയത്. രണ്ടു പേരും പരസ്പരം സംസാരിക്കുകയും കുടുംബചരിത്രം ഓര്‍മ്മയില്‍ നിന്നു പങ്കുവയ്ക്കുകയും ചെയ്തതിനു ശേഷം നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ഇരുവരും സഹോദരിമാരാണെന്നു തിരിച്ചറിഞ്ഞത്.
ഇരുവരും വളരെയധികം സന്തോഷത്തിലായിരുന്നതായി പുനസംഗമത്തിനു സാക്ഷ്യം വഹിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും പറയുന്നു. കൊറിയയില്‍ നിന്നും അമേരിക്കയില്‍ എത്തിയതോടെ ഇരുവരും പുതിയ പേര് സ്വീകരിക്കുകയായിരുന്നു. അമേരിക്കയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയ്ക്കു പുറമേ, കാനഡയിലും പരിശോധന നടത്തിയതിനു ശേഷമാണ് ഇരുവരും സഹോദരിമാരാണെന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചത്.