തെരേസാ മേ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു,കാബിനറ്റില്‍ രണ്ടാമന്‍ ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: ഇനി ബ്രിട്ടന്‍ തെരേസാ മേ ഭരിക്കും. പ്രധാനമന്ത്രി കാമറോണ്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി രാജ്ഞിക്ക് രാജിക്കത്തു നല്‍കിയതിനു പിന്നാലെയാണ് തെരേസാ മേ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ കയറിയത്. മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ പ്രധാനമന്ത്രിയാവുന്ന രണ്ടാമത്തെ വനിതയാണ് 59കാരിയായ തെരേസ മേ.

ലണ്ടനിലെ മെര്‍ട്ടണില്‍ കൗണ്‍സിലറായി മത്സരിച്ചു ജയിച്ചാണ് തെരേസാ മേ രാഷ്ട്രീയത്തിലെത്തിയത്. 1994ല്‍ ടോറി കൗണ്‍സിലറായി. 1997ല്‍ മെയ്ഡന്‍ഹെഡിലെ എംപിയായി. 2003ല്‍ ബ്ലാക്പൂളില്‍ നടന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ഡേവിഡ് കാമറോണ്‍ മേയെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചിരുന്നു.Boris-Johnson.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറിയായിരുന്ന തെരേസാ ഏറെ കര്‍ക്കശക്കാരിയായിട്ടാണ് രാഷ്ട്രീയ ലോകം വിലയിരുത്തുന്നത്. കഴിഞ്ഞ ജൂണ്‍ 23ലെ ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുപോവുന്നതിന്(ബ്രെക്‌സിറ്റ്) അനൂകൂലമായി ഭൂരിപക്ഷം പേര്‍ വിധിയെഴുതിയ സാഹചര്യത്തിലാണ് കാമറോണ്‍ പ്രധാനമന്ത്രി പദം ഒഴിയാന്‍ തീരുമാനിച്ചത്.

അതേസമയം ഇന്നലെ സ്ഥാനമേറ്റ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ കാബിനറ്റില്‍ രണ്ടാം സ്ഥാനം മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സന്. ടോറി എംപിമാരെയും രാഷ്ട്രീയ പ്രതിയോഗികളെയും മുന്‍ഗാമിയായ കാമറണിനെയും ഞെട്ടിച്ചാണ് പാര്‍ട്ടിയില്‍ ഏറ്റവും ജനകീയനായ ബോറിസിനെ തെരേസ ഫോറിന്‍ സെക്രട്ടറിയായി (വിദേശകാര്യ മന്ത്രി) നിയമിച്ചത്. പറന്ന മുടിയും പതറിയ ശബ്ദവുമായി രാജ്യാന്തര വേദികളില്‍ ബോറിസ് ഇനി ബ്രിട്ടന്റെ പ്രതിരൂപമായി മാറും. ബ്രെക്സിറ്റില്‍ കാമറണിനെതിരെ പടനയിച്ച ‘പിന്മാറണം’ പക്ഷത്തിന്റെ നേതാവായിരുന്നു ബോറിസ്.

പിന്മാറണം പക്ഷത്തിന്റെ ശക്തരായ വക്താക്കളായിരുന്ന ഡേവിഡ് ഡേവിസ്, ഡോ. ലിയാം ഫോക്സ് എന്നിവരെയും ആദ്യദിനം രൂപീകരിച്ച ആറംഗ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള പിന്മാറ്റത്തിനായി പ്രത്യേകം രൂപംകൊടുത്ത വകുപ്പിന്റെ ചുമതലയാണ് മുതിര്‍ന്ന നേതാവായ ഡേവിഡ് ഡേവിസിന്. പ്രധാനമന്ത്രിസ്ഥാനത്തേക്ക് മല്‍സരിച്ചവരില്‍ ഒരാളായ ഡോ. ലിയാം ഫോക്സിനു തന്ത്രപ്രധാനമായ രാജ്യാന്തര വാണിജ്യ വകുപ്പാണ് നല്‍കിയിരിക്കുന്നത്. ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടന്റെ നയതന്ത്ര-വ്യാപാര ഇടപാടുകള്‍ക്കും യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കുന്നത് അതിനു ചുക്കാന്‍ പിടിച്ചവര്‍ തന്നെയാകുമെന്ന് ചുരുക്കം.

Top