തിരുവല്ല മെഡിക്കൽ മിഷൻ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു

പി.പി ചെറിയാൻ

ഡാള്ളസ്: തിരുവല്ല മെഡിക്കൽ മിഷൻ നഴ്‌സിങ് സ്‌കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തീകരിച്ചു അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ ആതുര ശുശ്രൂഷ രംഗത്തു പ്രവർത്തിക്കുന്ന നഴ്‌സുമാരുടെ ആദ്യ സംഗമം ഡാള്ളസിൽ വച്ചു നടത്തപ്പെട്ടു. ഡാള്ളസ് സൗത്ത് ഇർവിൻ ഹൈറ്റ്‌സിൽ വച്ചു നടത്തപ്പെട്ട പൂർവ വിദ്യാർഥി സംഗമം അത്യപൂർവമായ അനുഭവമായിരുന്നു. 1948 ൽ ആരംഭിച്ച നഴ്‌സിങ് സ്‌കൂളിൽ നിന്നും വിവിധ കാലഘട്ടങ്ങളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥിനികൾ ജീവിതാനുഭവം പങ്കിട്ടത് അവിസ്മരണീയ അനുഭവമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

TMM Nursing Students
ഗ്രേയ്‌സ് സാം, സുജറോയ്, എന്നിവർ വിദ്യാർഥിനി സംഗമത്തിൽ വൻ വിജയമാക്കുന്നിതനു ഓർഗനൈസർമാരായി പ്രവർത്തിച്ച രാവിലെ മുതൽ ആരംഭിച്ച പരിപാടിയിൽ കുടുംബാംഗങ്ങളോടൊപ്പം പങ്കുട്തതവർ യാത്ര പറഞ്ഞു പിരിയുമ്പോൾ സംഗമത്തിനു അവസരം ഒരുക്കിയ സംഘാടകരോടുള്ള കൃതജ്ഞത മുഖത്തു പ്രകടമായിരുന്നു.
രാജമ്മ തോമസ്, സോമി ജോർജ്, സിലി മാത്യു, ഷെർളി ഫിലിപ്പ്, സൂസൻ ജേക്കബ്, നിസ്സി ജോർജ്, ഗ്രേയ്‌സ് ജേക്കബ്, സാം വർഗീസ്, സാറ മാത്യു, അന്ന മാത്യു തുടങ്ങി നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു.

Top