ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്സിയിലൂണ്ടായ തീപിടുത്തത്തില്‍ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍മരിച്ചു.ന്യൂജേഴ്സിലിയെ ഹില്‍സ്ബര്‍ഗിലെ അപ്പാര്‍ട്ട്മെന്റിന് തീപിടിച്ചുണ്ടായ അപകടത്തിലാണ് മൂന്നംഗ കുടുംബം ദാരുണമായി കൊല്ലപ്പെട്ടത്. ന്യൂജേഴ്സി സെന്റര്‍ഫോര്‍ ബയോ മെറ്റീരിയല്‍സിലെ ബയോ മെഡിക്കല്‍ ഗവേഷകനായ വിനോദ് ബി ദാമോദരനും ഭാര്യ ശ്രീജയും ഇവരുടെ മകളുമാണ് അഗ്‌നിബാധയേറ്റ് മരിച്ചത്. ഇവര്‍ മരിച്ചതായി നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ന്യൂജേഴ്സിയിലെ ഹില്‍സ്ബര്‍ഗിലെ അപ്പാര്‍ട്ട്മെന്റില്‍ ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ ഉണ്ടായ തീപിടുത്തത്തിലാണ് മലയാളി കുടുംബം മരിച്ചത്. വീടിന്റെ രണ്ടാം നിലയില്‍ വലിയ തോതില്‍ തീപടര്‍ന്നു പിടിച്ചിരുന്നു. ഉടന്‍ തന്നെ ഫയര്‍ യൂണിറ്റുകളെത്തി തീയണച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അടുത്തുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നും രക്ഷിക്കണേ എന്ന നിലവിളി കേട്ടതായി സംഭവത്തിന് ദൃകസാക്ഷികളായ സമീപവാസികള്‍ പറഞ്ഞു. പത്തിലേറെ വീടുകള്‍ സമീപപ്രദേശത്ത് ഉണ്ടായിരുന്നെങ്കിലും അവര്‍ക്കൊന്നും വീട്ടുകാരെ രക്ഷിക്കാന്‍ സാധിച്ചില്ല.
വിനോദും കുടുംബവും താമസിച്ച അപ്പാര്‍മെന്റിന് സമീപത്തുള്ള മൂന്ന് വീടുകള്‍ക്കും തീപിടിച്ചിരുന്നു. ഇവര്‍ താമസിച്ച അപ്പാര്‍മെന്റില്‍ അതിവേഗം തീ പടരുകായയിരുന്നുവെന്ന് ന്യൂജേഴ്സി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീടിന്റെ ബാല്‍ക്കെണിയിലാണ് വലിയതോതില്‍ തീപടര്‍ന്നു പിടിച്ചിരുന്നു. ന്യൂജേഴ്സിയിലെ ബായോ മെഡിക്കല്‍ ഗവേഷകനാണ് വിനോദ്. ബയോ മെഡിക്കല്‍ പോളിമേഴ്സുമായി ബന്ധപ്പെട്ട പുസ്തക രചനയിലും അദ്ദേഹം പങ്കാളിയായിരുന്നു.
നാട്ടിലുള്ള ബന്ധുക്കള്‍ക്കും അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുണ്ട്. മൃതദേഹം ന്യൂജേഴ്സിയില്‍ തന്നെ സംസ്‌ക്കരിക്കുമോ നാട്ടിലേക്ക് കൊണ്ടുവരുമോ എന്നതു സംബന്ധിച്ച വിവരങ്ങളൊന്നും അറിവായിട്ടില്ല.