തുമ്പമണ്‍ ഭദ്രാസന കിഴക്കന്‍ മേഖല കണ്‍വന്‍ഷന്‍ 2016 ഫെബ്രുവരി 7 ബുധനാഴ്ച്ച മുതല്‍ 13 ശനിയാഴ്ച്ച വരെ കോന്നി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ അഭിമുഖ്യത്തിലും, തുമ്പമണ്‍ ഭദ്രാസനത്തിലെ കിഴക്കന്‍ മേഖലയില്‍പ്പെട്ട കോന്നി, വകയാര്‍, തണ്ണിത്തോട് ഡിസ്റ്റിക്കുകളിലെ 37 ഇടവകകളുടെ നേതൃത്വത്തിലും സഹകരണത്തിലും നടത്തപ്പടുന്നു. കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കുന്ന ബാലികാബാല സമാജ പ്രതിഭാ സംഗമം ഫെബ്രുവരി 7 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്യും. 7 മുതല്‍ 11 വയസ് വരെ യുള്ള കുട്ടികള്‍ക്കായി ‘JESUS IS MY FRIEND’ എന്ന വിഷയത്തില്‍ നടക്കുന്ന ക്ലാസ് ഫാ. ഗീവര്‍ഗീസ് മേക്കാട്ട് നയിക്കും 12 വയസ് മുതലുള്ള കുട്ടികള്‍ക്കായി നടക്കുന്ന ക്ലാസ് ശ്രി. എം രാജന്‍ പണിക്കര്‍ നേതൃത്വം നല്കും. ഫെബ്രുവരി 7 തിങ്കളാഴ്ച്ച നടക്കുന്ന അദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികം ഫാ പി കെ ഗീവര്‍ഗീസ് കല്ലൂപ്പാറ നയിക്കും. ഫെബ്രുവരി 9 ചൊവ്വാഴ്ച്ച ഭദ്രാസന മെത്രാപ്പോലീത്ത അഭി.കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപൊലീത്തയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന തുമ്പമണ്‍ ഭദ്രാസന വൈദീക സമ്മേളനം കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ.മാത്യുസ് മാര്‍ സേവേറിയോസ് ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 10 ബുധനാഴ്ച്ച നടക്കുന്ന കണ്‍വന്‍ഷന്‍ നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്ടമോസ് സന്ദേശം നല്‍കും.
ഫെബ്രുവരി 11 വ്യഴാഴ്ച്ച നടക്കുന്ന കണ്‍വന്‍ഷന്‍ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് സന്ദേശം നല്‍കും. ഫെബ്രുവരി 12 വെള്ളിയാഴ്ച്ച രാവിലെ നടക്കുന്ന ധ്യാനപ്രസംഗം ഫാ. കുറിയാക്കോസ് മാണി പാമ്പാടി നയിക്കും. വൈകിട്ട് നടക്കുന്ന കണ്‍വന്‍ഷന്‍ ഫാ. ഫിലിപ്പ് തരകന്‍ സന്ദേശം നല്‍കും. ഫെബ്രുവരി 13 ശനിയാഴ്ച്ച രാവിലെ ഫാ. തോമസ് ജോണ്‍സണ്‍ കോര്‍ എപ്പിസ് കോപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
കണ്‍വന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിലെക്കായി ഫാ ജോണ്‍സണ്‍ കല്ലിട്ടെതില്‍ (ജനറല്‍ കണ്‍വീനര്‍), വെരി റെവ യാക്കോബ് റമ്പാന്‍ കോര്‍ എപിസ് കോപ്പ പ്രസിടണ്ട്, കെ,വി ജോയ് (ട്രഷറര്‍), എം വി വര്‍ഗീസ് (വൈസ് പ്രസിടണ്ട്), ഐവാന്‍ (ജനറല്‍ സെക്രട്ടറി), അനി എം എബ്രഹാം (ജോയിന്റ് സെക്രട്ടറി) എന്നിവരടങ്ങുന്ന കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.