തൈക്കുടം ബ്രിഡ്ജ് അറ്റ്‌ലാന്റയില്‍

ജോണ്‍സണ്‍ ചെറിയാന്‍
അറ്റ്‌ലാന്റ : അറ്റ്‌ലാന്റയില്‍ സ്റ്റോണ്‍ മൗണ്ടനിലുള്ള സെന്റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം ജൂണ്‍ 5-ാം തീയതി വൈകുന്നേരം 5 മണിക്കു മാരിയേറ്റയിലുള്ള ഓഡിറ്റോറിയത്തില്‍ തൈക്കുടം ബ്രിഡ്ജിന്റെ സംഗീതനിശ നടത്തുന്നതാണ്. ഇതിനോടകം ഇന്ത്യയിലും മറ്റു വിദേശരാജ്യങ്ങളിലും 170 ഓളം ഷോകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയില്‍  ആദ്യമായാണ് ഇവര്‍ സന്ദര്‍ശിക്കുന്നത്.
ഗുഹാതുരതയാര്‍ന്ന ഈണങ്ങളുടെ മധുരവും പുതുസംഗീതത്തിന്റെ ലഹരിയും സമം ചേര്‍ത്തു വെച്ച ഇവരുടെ ബാന്‍ഡിന് തൈക്കുടം ബ്രിഡ്ജ് എന്ന പേരിന് അപ്പുറം വേറെ എന്തു പേരിടാന്‍. എറണാകുളം വൈറ്റിലയ്ക്കടുത്തുളള ഒരു സാധാരണ പാലം ഭൂഖണ്ഡങ്ങള്‍ തോറും അറിയപ്പെടുന്ന തലത്തിലേക്കെത്തിച്ചതിന്റെ ഖ്യാതി ഇന്നിവര്‍ക്ക് സ്വന്തം. തൈക്കുടം ബ്രിഡ്ജ് എന്ന് ഇംഗ്‌ളീഷില്‍ എഴുതിയാല്‍ പതിനാറക്ഷരങ്ങളുണ്ട്. അതുപോലെ പതിനാറു പേരാണ് ഇവരുടെ ബാന്‍ഡിലും.വ്യത്യസ്ത രീതിയിലുള്ള സംഗീത ശൈലികളെ സാധാരണക്കാരായ സംഗീതാസ്വാദകരിലേക്ക് എത്തിക്കുന്നതിന് തൈക്കുടം ബ്രിഡ്ജ് മുഖ്യ പങ്കാണ് വഹിച്ചിട്ടുള്ളത്.
അറ്റ്‌ലാന്റയിലുള്ള എല്ലാ മലയാളികളേയും ഈ സംഗീത സന്ധ്യയിലേയ്ക്കു സാദരം ക്ഷണിക്കുന്നു.
Top