നവംബര്‍ ഒന്നു മുതല്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട്

ഡാള്ളസ്: നവംബര്‍ ഒന്നു ഞായറാഴച പുലര്‍ച്ചെ രണ്ടു മണിക്കു ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകിലേയ്ക്കു തിരിച്ചു വയ്ക്കും. വിന്റര്‍ സീസണില്‍ ഒരു മണിക്കൂര്‍ മുന്നോട്ടും.
പോളിള്‍ ഒറു മണിക്കൂര്‍ പുറകോട്ടു സമയം മാറ്റി വയ്ക്കുന്ന സമ്പ്രദായം അമേരിക്കയില്‍ നിലവില്‍ വന്നത് ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലാണ്. ധാരളമായി സൂര്യപ്രകാശം ലഭിക്കുന്ന സ്പ്രീങ്, വിന്റര്‍ സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു. വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുന്നതിനും, ഇങ്ങനെ മിച്ചം ലഭിക്കുന്ന വൈദ്യുതി യുദ്ധമേഖലയിലെ ആവശ്യങ്ങള്‍ക്കു പ്രയോജനപ്പെടുത്തുമെന്ന ലക്ഷ്യത്തോടെയാണ് സമയമാറ്റം അംഗീകരിച്ചു നടപ്പാക്കിത്തുടങ്ങിയത്.
സ്പ്രീങ്, ഫോര്‍വേഡ് ഫോള്‍ ബാക്ക് എന്ന ചുരുക്കപ്പേരിലാണ് സമയമാറ്റം അമേരിക്കയില്‍ അറിയപ്പെടുന്നത്. അമേരിക്കയിലെ അരിസോന, ഹവായ്, പൂര്‍ട്ടിറിക്കോ, വെര്‍ജീന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല. മാര്‍ച്ച് എട്ടിനായിരുന്നു സമയം ഒറു മണിക്കൂര്‍ മുന്നോട്ടു മാറ്റി വച്ചിരുന്നത്. 1942 ഫെബ്രുവരി ഒന്‍പതു മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് അമേരിക്കയില്‍ ആദ്യമായി സമയമാറ്റം നിലവില്‍ വന്നതും പേള്‍ ഹാര്‍ബറില്‍ നടന്ന ആക്രമണത്തിനു നാല്പതു ദിവസങ്ങള്‍ക്കു ശേഷം.

Top