ഡബ്ലിന്‍: ജിപിമാരെ കാണുന്നതിന് രോഗികള്‍ കാത്തിരിക്കുന്ന സമയം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് മടങ്ങായെന്ന് റിപ്പോര്‍ട്ട്. ശരാശരി കാത്തിരിപ്പ് സമയത്തില്‍ മുന്നില്‍ ലിന്‍സ്റ്റര്‍ ആണ് മുന്നിലുള്ളത്. നാഷണല്‍ അസോസിയേഷന്‍ ഓഫ് ജനറല്‍ പ്രാക്ടീഴ്‌നേഴ്‌സ് നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പതിവുള്ള ജിപി അപോയ്‌മെന്റ് ലഭിക്കുന്നതിനുള്ള സമയം ശരാശരി പത്ത് മണിക്കൂറായിരുന്നു 2010ല്‍. സര്‍വെ പ്രകാരം വ്യക്തമാകുന്നത് ഇത് നിലവില്‍ 34 മണിക്കൂര്‍ വരെയായി ഇപ്പോള്‍ വര്‍ധിച്ചു. 37.8 മണിക്കൂര്‍ വരെയാണ് ലിന്‍സ്റ്ററിലെ കാത്തിരിപ്പ് സമയം.
കോണാക്ടാണ്(31.8) തൊട്ട് പിന്നില്‍. തുടര്‍ന്ന് അള്‍സ്റ്റര്(30.2)!, മണ്‍സ്റ്റര്‍(28.5)എന്നിങ്ങനെ മുന്നില്‍ നില്‍ക്കുന്നു. അടിയന്തരമായി ജിപി സേവനം ലഭ്യമാകുന്നതിന് എത്തുന്ന രോഗികള്‍ക്ക് ഡോക്ടറെ കാണാനായി കാത്തിരിക്കേണ്ടി വരുന്ന സമയവും കൂടിയിട്ടുണ്ട്. രണ്ട്മണിക്കായിരുന്നു നേരത്തെ ഇതെങ്കില്‍ നിലവില്‍ അഞ്ച് മണിക്കൂറും പന്ത്രണ്ട് മിനിട്ടും ആയിട്ടുണ്ട്. എന്‍എപിജിയുടെ പേഷ്യന്റ് വെയ്റ്റ് ക്യാംപെയിന്‍ ഭാഗമായി സംസാരിച്ച ഡോ. യെവോനെ വില്യംസ് ചെയര്‍ വ്യക്തമാക്കിയത് ജിപിമാര്‍ക്ക് മേലുള്ള സമ്മര്‍ദം കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടെന്നാണ്.
രോഗികളുടെ സുരക്ഷയ്ക്ക് മേലുള്ള മുന്നറിയിപ്പ് കൂടിയാണ് കണക്കുകള്‍. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മന്റില്‍ ദീര്‍ഘനേരമുള്ള കാത്തിരിപ്പ് പട്ടികയുള്ളത് ഇതിനോടകം തന്നെ വ്യക്തമായതാണ്. എന്നാല്‍ ജിപിമാരുടെ കാണുന്നതിലും സമയം കൂടി വരുന്നത് ആരോഗ്യ സംവിധാനം ആകെ തന്നെ പരാജയപ്പെടാവുന്നതിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. ചിലപ്പോഴലെല്ലാം രണ്ട് ആഴ്ച്ചവരെ രോഗികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നുണ്ടെന്ന് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറയുന്നു. ഈ കണക്കുകള്‍ ശരാശരി നിര്‍ണയിക്കുന്നതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒക്ടോബര്‍ 1618നും ഇടിയിലായി 569 ജിപിമാരെയാണ് സര്‍വെയ്ക്ക് വേണ്ടി കണ്ടിരുന്നത്.