ഡബ്ലിൻ : അയർലന്റിലെ സാമൂഹ്യ സാംസ്കാരിക പൊതുരംഗത്ത് സ്ഥിര സാന്നിധ്യമായ സിറിൽ തെങ്ങുംപിള്ളിയുടെ പിതാവ് പാലാ മൂന്നാനി തെങ്ങുംപള്ളിൽ റ്റി എം അബ്രാഹം തെങ്ങുംപിള്ളിൽ ( 76 )നിര്യാതനായി. ഭാര്യ പരേതയായ ജെസ്സി ഈരാറ്റുപേട്ട ചെറുശ്ശേരിൽ കുടുംബാംഗമാണ്.
ലൂക്കൻ സെന്റ് തോമസ് ഇടവക ട്രസ്റ്റിയും, ലൂക്കൻ മലയാളി ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് എക്സിക്യൂട്ടീവ് അംഗവും, കേരള പ്രവാസി കോൺഗ്രസ് എം അയർലണ്ട് ട്രഷററുമായ സിറിൾ തെങ്ങുംപള്ളിയുടെ പിതാവാണ് തെങ്ങുംപള്ളിൽ റ്റി എം അബ്രാഹം.
മക്കൾ :ഗ്രേസ് ( ന്യൂസിലാൻഡ് ),
ബിന്ദു ( യു കെ ),
മാത്യൂസ് ( ദുബായ് ), സിറിൾ.
മരുമക്കൾ :ഷിലു അരയൻകാവ് (ന്യൂസിലാൻഡ് ),
ബേബി മൂവാറ്റുപുഴ (യു കെ ),
സോണിയ രാമപുരം ( ദുബായ് ),
ജാൻസി പുന്നമട (അയർലണ്ട് ).
സംസ്കാരം പിന്നീട്.
പരേതന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾക്ക് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് മീഡിയായുടെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.