ശ്രീകുമാർ ഉണ്ണിത്താൻ
ടൊറന്റോ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ അണിരത്തുന്ന, ഫെഡറേഷൻ ഓഫ് കേരള അസോസിയേൻസ് ഓഫ് നോർത്ത് അമേരിക്കയുടെ (ഫൊക്കാന) പതിനേഴാമാത് ദേശീയ കൺവൻഷന് ടൊറന്റോയിലെ ഹിൽട്ടൺ ഹോട്ടലിൽ കർട്ടൻ ഉയർന്നു. മാർക്കത്തുള്ള കൺവൻഷൻ വേദിയിലേക്ക് വ്യാഴാഴ്ച മുതൽ പ്രതിനിധികൾ എത്തി തുടങ്ങിയെങ്കിലും പ്രതിനിധികളുടെ പ്രവാഹം വെള്ളിയാഴ്ച രാവിലെ മുതൽ തുടങ്ങി.
ഒ.എൻ.വി നഗറിൽ രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പ്രസിഡന്റ് ജോൺ പി ജോൺ, സെക്രട്ടറി വിനോദ് കെആർകെ, കൺവൻഷൻ ചെയർമാൻ ടോമി കോക്കാട്ട്, ട്രഷറർ ജോയി ഇട്ടൻ,ട്രസ്റ്റീ
ബോർഡ് ചെയർമാൻ പോൾകറുകപ്പള്ളിൽ, എക്‌സി. വൈസ് പ്രെസിഡെന്റ് ഫിലിപ്പോസ്ഫിലിപ്, ജോയിന്റ് ട്രഷറർ സണ്ണി ജേസഫ് തുടങ്ങിയവർ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകുന്നു. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ കൺവൻഷന്റെ ഉദ്ഘാടനം ഒന്റാരിയോ പ്രീമിയർ കാതലീൻ വെയിൻ നിർവഹിക്കും.
മറുനാട്ടിലെ മലയാളി കൂട്ടായ്മയിലേക്ക് കാനഡയിൽ മലയാളികൾ ഏറ്റവുമധികമുള്ള ഒന്റാരിയോയുടെ പ്രീമിയർ എത്തുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. പ്രസിഡന്റ് ജോൺ പി ജോണിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി വിനോദ് കെആർകെ സ്വാഗതവും, ട്രഷറർ ജോയി ഇട്ടൻ നന്ദിയും പറയും. ഉദ്ഘാടനത്തിനു മുന്നോടിയായി നടക്കുന്ന ഘോഷയാത്രയിൽ 105 പേർ ചേർന്ന് അവതരിപ്പിക്കുന്ന തിരുവാതിര അപൂർവ കാഴ്ച ഒരുക്കുന്നതാണ്. സ്റ്റാർ സിംഗർ കലാസന്ധ്യയുടെ നിറക്കാഴ്ചയായി മാറും.