സ്വന്തം ലേഖകൻ
ഡബ്ലിൻ: ഇന്ത്യയിൽ നിന്നുള്ള കൂടുതൽ സഞ്ചാരികളെ അയർലൻഡിന്റെ വിനോദ സഞ്ചാര മേഖലയിലേയ്ക്കു ആകർഷിക്കുന്നതിനു സർക്കാർ പദ്ധതി തയ്യാറാക്കിയിരിക്കുന്നു. അയർലണ്ടിലെത്തുന്ന ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ റേക്കോർഡ് വളർച്ചയാണ് 2015ൽ ഉണ്ടായത്. ഇതോടെ ഈ വർഷം സെപ്റ്റംബറിനകം ഇന്ത്യാ സെയിൽസ് മിഷൻ എന്ന പദ്ധതി നടപ്പക്കാൻ അയർലണ്ട് ടൂറിസം തീരുമാനിച്ചു.
10 മുതൽ 15 വരെ ഐറിഷ് കമ്പനികൾ ഇന്ത്യാ സെയിൽസ് മിഷനിൽ പങ്കെടുപ്പിക്കും. മുംബയെയും ഡൽഹിയെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ടൂറിസം അയർലണ്ട് സിഇഒയുടെ നെയ്യാൽ ഗിബ്‌സൺ പറഞ്ഞു. ഇത്തിഹാദ് ഏയർവേയ്‌സിന്റെയും എമിറേറ്റ്‌സിന്റെയും 28 ഫ്‌ളൈറ്റുകൾ ആഴ്ചയിൽ അയർലണ്ടിൽ നിന്ന് മിഡിൽ ഈസ്റ്റ് വഴി സർവീസ് നടത്തുന്നുണ്ട്.ഗോൾഫ്, ഔട്ട് ഡോർ ബേസ് ചെയ്തുള്ള സാഹസിക യാത്രകൾ എന്നിവയെ പ്രമോട്ട് ചെയ്യുന്നതിനാണ് അയർലണ്ട് ടൂറിസം പ്രധാനമായും ശ്രദ്ധിക്കുന്നത്.കഴിഞ്ഞ വർഷങ്ങളിൽ ഇതിനായി ബജറ്റിൽ തുക വർധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ചുവർഷമായി ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ ഇരട്ടിവർധനയാണ് ഉണ്ടായത്. കഴിച്ച വർഷംമാത്രം 25000 ഇന്ത്യക്കാരാണ് അയർലണ്ട് സന്ദർശിച്ചത്. വർഷം തോറും സന്ദർശകരുടെ എണ്ണത്തിൽ 25 ശതമാനം വർധിക്കുന്നതായാണ് കണക്കുകൾ. അതുകൊണ്ടു തന്നെ ഇവിടുത്തെ ടൂറിസം സാധ്യതകൾ വർധിപ്പിക്കനാണ് തീരുമാനം. അയർലണ്ടിലെ ഏറ്റവും അധികം സാധ്യതകൾ ഉള്ള വ്യവസായമാണ് ടൂറിസം മേഖല.വികസന സാധ്യത ഏറെയുള്ള നിരവധി പദ്ധതികൾ രൂപപ്പെട്ടു വരുന്നുണ്ടെങ്കിലും നൂതനമായ പദ്ധതികൾ തീരെ കുറവാണ്.ഡബ്ലിൻ തിരക്കുള്ള തലസ്ഥാന നഗരിയിൽ പോലും മികച്ച ഒരു ഫൺ പാർക്കോ ആവശ്യത്തിന് ഹോട്ടലുകൾ പോലുംഇപ്പോൾ ലഭ്യമല്ല. ചെറിയ മുതൽ മുടക്കിൽ വികസിപ്പിച്ചെടുക്കാവുന്ന ടൂറിസം പ്രോജക്റ്റുകൾ നടപ്പാക്കിയാൽ അയർലണ്ടിലുള്ള മലയാളി സമൂഹത്തിൽ അടക്കമുള്ള സംരംഭകർക്ക് ജോലി സാധ്യതയും വരുമാന വർദ്ധനവും ഉണ്ടാക്കിയെടുക്കാൻ അവ വഴി സാധിക്കും