ഡോണാഗല്ലിലെ ബർഡോൺ ടോറിസത്തിൽ കുതിച്ച് ചാട്ടത്തിനൊരുങ്ങുന്നു; കൊവിഡ് ലോക്ക് ഡൗണിനു ശേഷം ബാങ്ക് ഹോളിഡേ ആഴ്ചയിൽ കൂടുതൽ ആളുകൾ എത്തുമെന്നു പ്രതീക്ഷ

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് ഏറെ പ്രതീക്ഷ നൽകി ലോക്ക് ഡൗണിനു ശേഷം ടൂറിസം മേഖലയിൽ കൂടുതൽ വളർച്ചയുണ്ടാകുമെന്നു റിപ്പോർട്ടുകൾ. രാജ്യത്തെ ഏറ്റവും തിരക്കേറിയ ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നായ ബർഡോൺ സാധാരണ ബാങ്ക് ഹോളിഡേ ആഴ്ചകളിൽ ഏറ്റവും തിരക്കേറുന്ന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ്. പക്ഷേ, മറ്റൊരിക്കലും ഇല്ലാത്ത രീതിയിലുള്ള ഇടിവാണ് ഇക്കുറി ഇവിടെ ഉണ്ടായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ, ഈസ്റ്റർ കാലത്തെ സമ്മർസീസണിലുണ്ടായ സന്ദർശകരുടെ ഇടിവ് വച്ചു നോക്കുമ്പോൾ, ലോക്ക് ഡൗണിനു ശേഷം രാജ്യത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് ടൗണുകളിൽ ഒന്നായ ഡോണാഗോല്ലിൽ ഘട്ടം ഘട്ടമായി വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നു കണക്കുകൾ വ്യക്തമാക്കുന്നു.

ഒരു മാസം നീണ്ട ലോക്ക് ഡൗണിനു ശേഷം കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ആരംഭിച്ചതോടെയാണ് ഇവിടേയ്ക്കു വിനോദ സഞ്ചാരികൾ അടക്കമുള്ളവർ എത്തിത്തുടങ്ങിയത്. ഇത് വിനോദ സഞ്ചാര മേഖലയ്ക്കു കൂടുതൽ ഉൺവ് നൽകുന്നുണ്ട്.

ടൗണിലെ പല ബിസിനസുകാർക്കും പൂജ്യത്തിൽ നിന്നും നൂറിലേയ്ക്കുള്ള കുതിച്ചച്ചാട്ടം പോലെയാണ് ഇപ്പോഴത്തെ നീക്കങ്ങൾ അനുഭവപ്പെടുന്നതെന്നു ഐഡിയാൻ ബ്രൗൺ എന്ന സർഫ് കമ്പനി ജീവനക്കാരൻ പറയുന്നു.

നോർത്തേൺ അയർലൻഡിൽ നിന്നുള്ളവരാണ് ബർഡോണിൽ എത്തുന്ന സന്ദർശകരിൽ ഏറെയുമെന്നു പഠനങ്ങൾ വ്യക്തമാകുന്നു. ഇവിടെ എത്തുന്നവരിൽ 35 ശതമാനം ആളുകളും നോർത്തേൺ അയർലൻഡിൽ നിന്നുള്ളവരാണ് എന്നാണ് വ്യക്തമാകുന്നത്. 34 ശതമാനം പേരും റിപബ്ലിക്കിൽ നിന്നും അഞ്ചു ശതമാനം ആളുകൾ നോർത്ത് അമേരിക്കയിൽ നിന്നുള്ളവരുമാണ് എന്നും വ്യക്തമാകുന്നു.

Top