നവംബര്‍ 14 ലോകപ്രമേഹ ദിനത്തില്‍ ടൌണ്‍ നവോദയ അല്‍ദമ്മാം റയ്യാന്‍ പോളിക്ലീനിക്കുമായി സഹകരിച്ച് ബോധവല്‍ക്കരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു
ദമ്മാം ടൌണ്‍ നവോദയയും ദമ്മാം അല്‍റയ്യാന്‍ പോളിക്ലീനിക്കും സംയുക്തമായി നവംബര്‍ 14 ലെ ലോകപ്രമേഹദിനത്തിനെ ഓര്‍മ്മിപ്പിച്ചു കൊണ്ട് നവംബര്‍ 13 വെള്ളിയാഴ്ച സൗജന്യ പ്രേമഹ രോഗ നിര്‍ണയ ക്യാമ്പും മെഡിക്കല്‍ പരിശോധനയും സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് റയ്യാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നവോദയ ട്രഷറര്‍ സുധീഷ് തൃപ്രയാര്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ടൌണ്‍ നവോദയ ഏരിയ സെക്രട്ടറി സുരേഷ് അലനല്ലൂര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡന്റ് മനോഹരന്‍ അധ്യക്ഷനായിരുന്നു. തുടര്‍ന്ന് ക്ലീനിക്കിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ നിസ്സാര്‍ അഹമ്മദ് (തിരുവന്തപുരം മെഡിക്കല്‍കോളേജ് പ്രോഫസ്സര്‍) പ്രമേഹത്തിന്റെ അപകടത്തെകുറിച്ചും രോഗം വരുന്നതിനെ തടയുന്ന ജീവിതക്രമത്തെ കുറിച്ചും വന്നാല്‍ അത് നിയന്ത്രിക്കുന്നതിനെ രീതിയെ കുറിച്ചും, പ്രവാസികള്‍ ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട ജീവിത ക്രമങ്ങളും, വ്യായമാത്തെകുറിച്ചും ഒന്നുമില്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സംഘനാ, സാമൂഹ്യക്ഷേമ പ്രവര്‍ത്തനത്തിലെങ്കിലും പ്രവാസികള്‍ ഏര്‍പ്പെടുന്നത് ശരീരത്തിനും മനസ്സിനും സംതൃപ്തിയും ഓജസ്സും നല്‍കുമെന്ന് നിര്‍ദ്ദേശിച്ചു. 45 വയസ്സ് തികഞ്ഞവര്‍ മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും ആശുപത്രികള്‍ സന്ദര്‍ശിച്ചു നമ്മുടെ ആരോഗ്യ സംരക്ഷണം നടത്തണമെന്നുള്ള ഓര്‍മ്മപെടുത്തലോടെയാണ് ഡോക്ടര്‍ പ്രമേഹ ബോധവല്‍ക്കരണ ക്ലാസ് അവസാനിപ്പിച്ചത്. പരിപാടിക്ക് ശേഷം പ്രമേഹ രോഗ നിര്‍ണയവും ഡോക്ടര്‍മാരുടെ പരിശോധയും നടന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ചെറിയ തുകക്ക് സൗജന്യമായി പ്രമേഹ നിര്‍ണ്ണയം തുടര്‍ ദിവസം ക്ലീനിക്കില്‍ നിന്ന് ലഭിക്കുന്ന ഒരു പദ്ധതിയും മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നു ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ലഭിക്കുകയുമുണ്ടായി. നവോദയ രക്ഷാധികാരി ഇ.എം.കബീര്‍, ക്ലീനിക് ചുമതലക്കാരനായ അഷറഫ് ആളത്ത് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ ഏരിയ നേതാക്കളും മേഖല, യുണിറ്റ് നേതാക്കളും നവോദയ പ്രവര്‍ത്തകരും പങ്കെടുത്തു. മെഡിക്കല്‍ ക്യാമ്പിന് ടൌണ്‍ ഏരിയ ട്രഷറര്‍ ചന്ദ്രന്‍.കെ.വി നന്ദി പറഞ്ഞു