ഡബ്ലിന്‍: രാത്രി ഏറെ വൈകിയും കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം തുടങ്ങി. വിവിധ ട്രെയിന്‍ സമയങ്ങള്‍ ഇതോടെ അവതാളത്തിലായിട്ടുണ്ട്. ഐറിഷ് റെയില്‍ മാനേജ്മന്റും എസ്‌ഐപിടിയുവും എന്‍ബിആര്‍യുവും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഉത്പാദനക്ഷമത സംബന്ധിച്ച് കഴിഞ്ഞ കാല നടപടികളുടെ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. ഡാര്‍ട്ട്, കമ്മ്യൂട്ടര്‍, ഇന്റര്‍ സിറ്റി, എന്നിവയെ സമരം ബാധിക്കും. രാവിലെ ആറ് മുതല്‍ രാവിലെ ഒമ്പത് മണിവരെയാണ് സമരം. ആറ് മണിക്ക് മുമ്പ് പുറപ്പെടുന്ന എല്ലാ ട്രെയിന്‍ സര്‍വീസും നടക്കുമെന്നാണ് ഐറിഷ് റെയില്‍ അറിയിക്കുന്നത്. രാവിലെ 5.20 ഉള്ള വെസ്റ്റ് പോര്‍ട്ട് ഹൂസ്റ്റണ്‍ സര്‍വീസ് ഉണ്ടാകില്ല. രാവിലെ ആറിനും ഒമ്പതിനും ഇടയില്‍ ഉള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ഓണ്‍ലൈനായി യാത്ര ബുക്ക് ചെയ്തിരിക്കുന്നവര്‍ക്ക് വെള്ളിയാഴ്ച്ച സമരം തീര്‍ന്നുള്ള സര്‍വീസുകളോ, ശനിയാഴ്ച്ചയുള്ള ഏത് സമയത്തെ സര്‍വീസോ ഉപയോഗിക്കാം. അതുമല്ലെങ്കില്‍ ടിക്കറ്റ് ഹാജരാക്കി തുക തിരിച്ച് വാങ്ങാം. യാത്രകള്‍ക്ക് സര്‍ചാര്‍ജ് ഈടാക്കില്ല.
ബസ് ഐറീന്‍ കൂടുതല്‍ സര്‍വീസിന് ശ്രമിക്കുന്നുണ്ട്. ഡബ്ലിന്‍ ബസ് സേവനം പതിവില്‍ കവിഞ്ഞ് തിരക്കേറിയതാകാം. രാവിലെ തിരക്ക് കൈകാര്യം ചെയ്യാന്‍ എല്ലാ ബസും നിരത്തില്‍ ഇറക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ കവിഞ്ഞ തിരക്കുള്ളതിനാല്‍ വാഹന യാത്രക്കാര്‍ക്ക് യാത്ര വൈകാം. മര്‍ച്ചന്റ് ക്വേയില്‍ ഗാര്‍ഡ ഗതാഗത നിയന്ത്രണത്തിന് രംഗത്തുണ്ട്.