പി.പി ചെറിയാൻ
വെർജീനിയ: ലിംഗ മാറ്റ പ്രക്രിയയിലൂടെ ആൺകുട്ടിയായി മാറിയ വിദ്യാർഥി ആൺകുട്ടികളുടെ ബാത്ത് റൂം ഉപയോഗിക്കുന്നതിനു സുപ്രീം കോടതി വിലക്കേർപ്പെടുത്തി.
വെർജീനിയ സ്‌കൂൾ ബോർഡ് ആൺകുട്ടികളുടെ ബാത്ത് റൂം ഉപയോഗിക്കുന്നതു തടഞ്ഞതിനെതിരെ ഫയൽ ചെയ്ത കേസിൽ ഏപ്രിൽ മാസം ഫോർത്ത് സർക്യൂട്ട് കോടതി ട്രാൻസ് ജെൻഡർ വിദ്യാർഥിയായ ഗവിൽ ഗ്രിമ്മിന് അനുകൂലമായ വിധി നൽകിയിരുന്നു.
ഇതിനെതിരെ സുപ്രീം കോടതിയിൽ സ്‌കൂൾ ബോർഡ് സമർപ്പിച്ച അപ്പീലിലാണ് ഭൂരിപക്ഷം ജഡ്ജിമാർ അടങ്ങുന്ന പാനൽ സ്‌കൂൾ ബോർഡിനു അനുകൂലമായി ആഗ്‌സ്റ്റ് മൂന്നിനു പുറപ്പെടുവിച്ചത്.
ദേശീയ തലത്തി്ൽ ചർച്ചാ വിഷയമായ ഈ കേസ് ട്രാൻസ് ജെൻഡർ വിഭാഗത്തിനു കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയുടെ അവസാന ഉത്തരവ് വരുന്നവതുവരെ ഈ വിധി പ്രാബല്യത്തിലുണ്ടാകും. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുന്നവർ മറ്റുള്ളവരുടെ സ്വകാര്യതയെ നഷ്ടപ്പെടുത്തുമെന്നാണ് സ്‌കൂൾ അധികൃതരുടെ വാദം. നാലംഗ സുപ്രീം കോടതി ബഞ്ചിന്റെ ഭൂരിപക്ഷം തീരുമാനത്തോട് മൂന്നു ജഡ്ജിമാർ വിയോജിപ്പു പ്രകടിപ്പിച്ചു.
വെർജീനിയ ഹൈസ്‌കൂൾ വിദ്യാർഥിയാണ് ഗവിൻഗ്രി്ം ട്രാൻസ് ജെൻഡർ വിദ്യാർഥികളുടെ ബാത്ത്‌റൂം ലോക്കർ റൂം ഉപയോഗത്തെ കുറിച്ചു ദേശീയ തലത്തിൽ സജീവ ചർച്ച നടക്കുകയാണ്.