ട്രംമ്പിനു പിൻതുണയുമായി ഏഷ്യൻ അമേരിക്കൻസ് രംഗത്ത്

പി.പി ചെറിയാൻ

ക്വീൻസ് ലാൻഡ് (ഒഹാറയാ): ഒബാമ – ബൈഡൻ കൂട്ടുകെട്ടിന്റെ കഴിഞ്ഞ എട്ടു വർഷത്തെ പരാജയപ്പെട്ട ഭരണപരിഷ്‌കാരങ്ങൾ പിൻതുടരുമെന്നു പ്രഖ്യാപിച്ച ഹില്ലരി ക്ലിന്റനു യാതൊരു വിധത്തിലും വോട്ട് നൽകാനാവില്ലെന്നു ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡർ ഡെലിഗേറ്റുകൾ റിപബ്ലിക്കൻ നാഷണൽ കൺവൻഷനിൽ വ്യക്തമാക്കി.
ക്ലിവ് ലാൻഡ് കൺവൻഷനിൽ ട്രമ്പിനെ റിപബ്ലിക്കൻ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഇവർ അറിയിച്ചു. എഎപിഐ (ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡർ)യെ പ്രതിനിധീകരിച്ചു മേരിലാൻഡിൽ നിന്നുള്ള ഡെലിഗേറ്റ് റെഡ്വയ്റ്റ് പട്ടേലാണ് വിവരങ്ങൾ മാധ്യമങ്ങൾക്കു നൽകിയത്.
പ്രൈമറി തിരഞ്ഞെടുപ്പിൽ വിസ്‌കോൺബണിൽ നിന്നുള്ള ഗവർണർ സ്‌കോട്ട് വാക്കറുടെ തിരഞ്ഞെടുപ്പു വിജയത്തിനായി പ്രവർത്തിച്ചിരുന്ന പട്ടേൽ റിപബ്ലിക്കൻ പാർട്ടിയിൽ ഐക്യം നിലനിർത്തി ട്രമ്പിന്റെ വിജയത്തിനായി രംഗത്തിറങ്ങണമെന്നു അഭ്യർഥിച്ചു.
രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുമെന്നും നികുതി ഇളവു നൽകുമെന്നും തൊഴിൽ സാധ്യത വർധിപ്പിക്കുമെന്ും പ്രഖ്യാപിച്ച ട്രമ്പ് ഭാവിയിൽ റിപബ്ലിക്കൻ പാർട്ടിയുടെ തീരുമാനങ്ങൾക്കു വിധേയമായി പ്രവർത്തിക്കുമെന്നു പട്ടേൽ പ്രത്യാശ പ്രകടിപ്പിച്ചു.
എബിസി എന്ന തത്വമാണ് ഹില്ലരിയോടുള്ള സമീപനമെന്നു പട്ടേൽ പറഞ്ഞു. ഒബാമയുടെ അനധികൃത കുടിയേറ്റ നിയമ ഭേദഗതി എഫോർഡബിൾ കെയർ ആക്ട് തുടങ്ങിയവ പരാജയമായിരുന്നുവെന്ന് പട്ടേൽ കൂട്ടിച്ചേർത്തു. ഇതേ സമയം അമേരിക്കൻ മുസ്ലീംസ് ഫോർ ട്രമ്പ സംഘടനാ സ്ഥാപകൻ സാജിത് റ്റരാർ ട്രമ്പിന്റെ വിജയത്തിനായി പ്രവർത്തിക്കണമെന്നു അഭ്യർഥിച്ചു രംഗത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top