സ്വന്തം ലേഖകൻ
ഫ്‌ളോറിഡാ: റിപബ്ലിക്ക് സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്ന ഫ്‌ളോറിഡ സംസ്ഥാനത്ത് ഡൊണാൾഡ് ട്രമ്പിന്റെ തകർപ്പൻ വിജയം. സംസ്ഥാനത്തു നിന്നുള്ള പ്രതിനിധി മാർക്കൊ റൂമ്പിയാ മത്സരരംഗത്തു നിന്നും പിന്മാറുന്നതിനു പ്രേരകമായി. ഇന്നു നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചിടത്താണ് വോട്ടെടുപ്പു നടന്നത്. അഞ്ചിൽ ഒഹായോവിലൊഴികെ നാലിടത്തും ട്രമ്പിനു വിജയമായിരുന്നു. വൻ മുന്നേറ്റമാണ് എല്ലായിടത്തും ട്രമ്പ് നേടിയത്.
ഫ്‌ളോറിഡായിൽ നിന്നും 99 പ്രതിനിധികളെയും ഇല്ലിനോയസിൽ നിന്നു 24 പ്രതിനിധികളെയും ഉറപ്പാക്കിയ ട്രമ്പ് മിസ്സോറിയിലും വയോമിങ്ങിലും നടന്ന തിരഞ്ഞെടുപ്പിന്റെ റിപ്പോർട്ടുകൾ അനുസരിച്ചു ട്രമ്പ് വിജയിക്കുമെന്നു ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
ഓഹോയോ സംസ്ഥാന ഗവർണറായ ജോണിന്റെ മുന്നിലാണ് ട്രമ്പിനു പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. ഇതേ സമയം ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വം ഹിലറി ഫ്‌ളോറിഡാ, ഓഹോയോ, ഇല്ലിനോയ്‌സ് സംസ്ഥാനങ്ങളിൽ വിജയിച്ചതോടെ ഉറപ്പാക്കി. അത്ഭുതനങ്ങൾ സംഭവിച്ചില്ലെങ്കിൽ നവംബറിൽ നടക്കുന്ന പ്രസിഡന്റ് പൊതുതിരഞ്ഞെടുപ്പിൽ ഹില്ലരിയും ട്രമ്പും ഏറ്റുമുട്ടാനാണ് സാധ്യത. രണ്ടു തവണ തുടർച്ചയായി ഭരിച്ച ഡമോക്രാറ്റിക് പാർട്ടി മൂന്നാമതും ജയിച്ചു ചരിത്രം സൃഷ്ടിക്കുമോ, അതോ ട്രമ്പ് വിജയിച്ചു നിലവിലുള്ള കീഴ് വഴക്കം തുടരുമോ എന്നു കാത്തിരുന്നു കാണേണ്ടി വരും.