പി.പി ചെറിയാൻ
വാഷിങ്ടൺ: നാലു ഫോർ സ്റ്റാർ ജനറൽസ് പതിനാല് ത്രീ സ്റ്റാർ ഫ്‌ളോഗ് ഓഫിസേഴ്‌സ് ഉൾപ്പെടെ എൺപത്തിയെട്ടു മുൻ അമേരിക്കൻ സൈനിക ഉയർന്ന ഉദ്യോഗസ്ഥർ ട്രമ്പിന്റെ നയങ്ങൾക്കു പിൻതുണ പ്രഖ്യാപിച്ചു.
സെപ്റ്റംബർ അറ് ചൊവ്വാഴ്ച ട്രമ്പിന്റെ തിരഞ്ഞെടുപ്പു ഓഫിസിൽ നിന്നും പുറത്തു വിട്ട അറിയിപ്പിലാണ് എൻഡോഴ്‌സ്‌മെന്റിനെ കുറിച്ചുള്ള വിശദവിവരങ്ങൾ വെളിപ്പെടുത്തിരിക്കുന്നത്.
നാഷണൽ സെക്യൂരിറ്റി പോളിസിയിൽ കാതലായ മാറ്റം അമേരിക്കൻ ജനത ആഗ്രഹിക്കുന്നതായി മേജർ ജനറൽ സിഡ്‌നി സച്ച്‌നൊ റിയർ അഡ്മിറൽ ചാൾസ് വില്യം എന്നിവർ നേതൃത്വം നൽകുന്ന ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങളിൽ ഭാഗഭാക്കുകളാകുകയോ ഉത്തരവാദിത്വം ഇല്ലാതിരിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിത്വത്തിനു മാത്രമേ ശക്തമായ നടപടികൾ മുഖം നോക്കാതെ സ്വീകരിക്കാനുള്ള എന്നും ഇവർ കരുതുന്ന 2016 തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ട്രമ്പിനു മാത്രമേ ഇതിനു അർഹതയുമുള്ളൂ എന്നും അടുത്ത കമാൻഡർ ഇൻ ചീഫ് ചുമതല വഹിക്കുന്നതിനു ഏറ്റവും അനുയോജ്യനായ വ്യക്തി ട്രമ്പാണെന്നും ഇവർ വിശ്വസിക്കുന്നു.
അമേരിക്കൻ സേനയെ പുനരുദ്ധരിക്കുന്നതിനും അതിർത്തി സുരക്ഷിതമാകുന്നതിനും അകത്തും പുറത്തുമുള്ള മുസ്ലീം തീവ്രവാദത്തെ ഫലപ്രദമായി നേരിടുന്നതിനും ട്രമ്പ് പ്രഖ്യാപിച്ച നയങ്ങൾ ഞങ്ങൾ പിൻതുണ നൽകുന്നു എന്നാണ് ഗ്രൂപ്പ് നേതാവ് സിഡ്‌നിയിൽ പറഞ്ഞത്. തിരഞ്ഞെടുപ്പു ദിനം അടുക്കും തോറും ട്രമ്പിന്റെ പിൻതുണ വർധിച്ചു വരുന്നതായാണ് സർവേ റിപ്പോർട്ടുകൾ നൽകുന്ന സൂചന.