സ്വദേശി വത്കരണവുമായി ട്രമ്പ്; ഇന്ത്യക്കാരെയടക്കം പുറത്താക്കാൻ നീക്കം

സ്വന്തം ലേഖകൻ

വാഷിങ്ടൺ: കുടിയേറ്റ വിഷയത്തിൽ തന്റെ നിലപാട് കൂടുതൽ ശക്തമായി ആവർത്തിച്ച് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. രാജ്യത്തെ എല്ലാ മേഖലകളിലും സ്വദേശി വത്കരണം എന്ന ലക്ഷ്യം മുൻനിർത്തിയാണ് ട്രമ്പ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. തിരഞ്ഞെടുപ്പു സമയത്തു പറഞ്ഞ തന്റെ വാക്കുകൾ കൂടുതൽ ശക്തമായി തന്നെ അദ്ദേഹം വീണ്ടും മുന്നോട്ടു വയ്ക്കുന്നു.
മുപ്പതു ലക്ഷം വരുന്ന അനധികൃത കുടിയേറ്റക്കാരെ പുത്താക്കുമെന്ന തന്റെ മുൻ നിലപാട് കഴിഞ്ഞ ദിവസം വീണ്ടും അദ്ദേഹം ആവർത്തിച്ചു. രേഖകളില്ലാത്തവരെ പുറത്താക്കും. അല്ലെങ്കിൽ തടവിൽ പാർപ്പിക്കും കുടിയേറ്റ വിഷയത്തിലെ കടുത്ത നിലപാട് ട്രംപ് ആവർത്തിച്ചു.
ക്രിമിനലുകളെയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും മയക്കുമരുന്ന് ഇടപാടുകാരെയുമൊക്കെ പുറത്താക്കുമെന്നും അമേരിക്കയിൽ അവരുടെ അനധികൃത താമസം ഇനി നടപ്പില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇത്തരം ആളുകളെ മടക്കിവിളിക്കാൻ തയാറാകാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്കു വിസ അനുവദിക്കരുതെന്നാണു തന്റെ അഭിപ്രായമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലേ ട്രംപ് വ്യക്തമാക്കിയിരുന്നു.
പതിനൊന്നു ദശലക്ഷത്തോളം അനധികൃത കുടിയേറ്റക്കാർ അമേരിക്കയിലുണ്ടെന്നണ് വിവരം. ഇതിൽ ഒട്ടേറെ ഇന്ത്യൻ അമേരിക്കക്കാരുമുണ്ട്.
മെക്‌സിക്കൻ അതിർത്തിയിൽ മതിൽ കെട്ടുമെന്ന പ്രചാരണ വാഗ്ദാനം പാലിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top