പി.പി ചെറിയാൻ
ഹൂസ്റ്റൺ: അമേരിക്കയുടെ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ അനുകൂലിച്ചു ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട ടിവി അവതാരികയ്ക്കു പണി പോയി. ഇവരെ ജോലിയിൽ നിന്നു പിരിച്ചു വിട്ടതായി കമ്പനി അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ട്രമ്പിനെ പ്രശംസിച്ചും നിലവിലുള്ള പ്രസിഡന്റ് ബറാക് ഒബാമയെ കുറ്റപ്പെടുത്തിയുമാണ് ടിവ അവതാരികയായ സ്‌കാർലറ്റ് ഫാക്കനാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിൽ ജോലി നഷ്ടമായത്.
കെആർഐവി അവതാരികയാണ് 25 കാരിയായ ഫാക്കർ. തന്റെ വ്യക്തിപരമായ വിവരങ്ങൾ സ്വകാര്യ ഫെയ്‌സ്ബുക്ക് പേജിൽ രേഖപ്പെടുത്തിയതിനാണ് താൻ പിരിച്ചു വിടപ്പെട്ടതെന്നും നവംബർ 17 നു അവർ മാധ്യമങ്ങളെ അറിയിച്ചു. ട്രമ്പ് തിരഞ്ഞെടുപ്പിൽ ജിയിച്ചു എന്നറിഞ്ഞതിനു ശേ,മാണ് സുഖമായി ഉറങ്ങാൻ സാധിച്ചതെന്നും, സുരക്ഷിതത്വ ബോധം ലഭിച്ചതെന്നും ഒബാമയുടെ എട്ടു വർഷത്തെ ഭരണം ജനങ്ങളിൽ ചേരിതിരിവ് സൃഷ്ടിച്ചുമെന്നും ഇവർ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു.
തിരഞ്ഞെടുപ്പിനു മുൻപും തിരഞ്ഞെടുപ്പിനു ശേഷവും ഉണ്ടായ സംഭവ വികാസങ്ങളെയും കുറിച്ചു വ്യക്തിപരമായ അഭിപ്രായങ്ങൾ പൊതുജനമധ്യത്തിലേയ്ക്കു കൊണ്ടു വന്നതു ശരിയായി തോന്നുന്നില്ലെന്നും മനപൂർവമായി ക്ഷമാപണം നടത്തുന്നുവെന്നും ഫെയ്ബുക്കിൽ നിന്നും അഭിപ്രായങ്ങൾ നീക്കം ചെയ്ത ശേഷം സ്‌കാർലറ്റ് പറഞ്ഞു.