ട്രമ്പ് വൈറ്റ് ഹൗസിൽ; ഹില്ലരി വനവാസത്തിൽ

പി.പി ചെറിയാൻ

ന്യൂയോർക്ക്: വിജയശ്രീ ലാളിതനായി ഡൊണാൾഡ് ട്രമ്പ് പ്രസിഡന്റ് ഒബാമയുമായി വൈറ്റ് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ ഹില്ലരി ക്ലിന്റൺ വളർത്തുനായയുമായി എത്തിയത് വൃക്ഷനിബിഡമായ ചപ്പാക്ക് പാർക്കിൽ. ഹില്ലരിയുടെ പരാജയത്തിൽ മനം നൊന്ത ആരാധകരിൽ അധികവും എത്തിച്ചേർന്നതും ഇതേ സ്ഥലത്തു തന്നെ.
മാർഗരറ്റ് ഗെർസ്റ്രർ വനത്തിൽ തന്റെ മകളുമൊത്ത് അൽപസമയം ചിലവഴിച്ച ശേഷം മടങ്ങുന്നതിനുള്ള ശ്രമത്തിലായിരുന്നു പെട്ടന്നാണ് നായയുമായി ഹില്ലരി മുന്നിലെത്തിയത്. കണ്ണുകൾക്കു പോലും അവിശ്വസനീയമായ സംഭവം ഗെർസ്റ്റൺ തന്നെയാണ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹില്ലരിയ്‌ക്കൊപ്പം ക്ലിന്റണും ഉണ്ടായിരുന്നെന്നും ഹില്ലരിയുമായി മുഖാമുഖം കണ്ടു മുട്ടിയപ്പോൾ മനസിലുയർന്ന ആഹ്ലാദത്തെ വർണ്ണിക്കാൻ വാക്കുകൾ ലഭിക്കുന്നില്ലെന്നും ഇവർ വ്യക്തമാക്കി.
ഹില്ലരി തന്റെ അരാധികയും വോട്ടറുമായ ഹെർസ്റ്റനെ ഒട്ടും നിരാശപ്പെടുത്തിയില്ല. പരസ്പരം ആലിംഗനം ചെയ്യുന്നതിനും ഒരുമിച്ചു ഫോട്ടോ എടുക്കുന്നതിനും മകൾക്കു ചുംബനം നൽകുന്നതിനും തയ്യാറായത് ജീവിതത്തിലെ അർഘ നിമിഷങ്ങളായിരുന്നുവെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിനു ശേഷം ബുധനാഴ്ച അനുയായികളെ അഭിസംബോധന ചെയ്ത ആദ്യമായി പുറത്തു പ്രത്യക്ഷപ്പെട്ടതായിരുന്നു ഹില്ലരിയും ക്ലിന്റനും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top