തീപ്പൊരി പാറിയ തെരഞ്ഞെടുപ്പ് സംവാദം പ്രവാസി ചാനലിൽ ഞായറാഴ്ച 3 മണിക്ക് (ന്യൂ യോർക്ക്‌ സമയം)

വാർത്ത‍ : സലിം

സര്‍വ്വരാജ്യ തൊഴിലാളി ദിനമായ മെയ് ഒന്നിന് ന്യൂയോര്‍ക്കിലെ ന്യൂറോഷലില്‍ നടന്ന കേരളാ തെരഞ്ഞെടുപ്പ് സംവാദം തികച്ചും ശ്രദ്ധേയമായി. സംവാദത്തിനു ചുക്കാൻ പിടിച്ചത് ഫോമായുടെ മുന്‍ ജനറല്‍ സെക്രട്ടറി ശ്രീ ജോണ്‍.സി.വര്‍ഗീസ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംവാദത്തിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ കാര്യങ്ങളും സസൂക്ഷ്മം എല്ലാ ദിവസവും കാണുന്നതും അപഗ്രധിക്കുന്നവരുമായ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിരവധി മുതിർന്ന  നേതാക്കളും മാധ്യമ പ്രവർത്തകരും  പങ്കെടുത്തു.

ഇടതുപക്ഷമുന്നണിയ്ക്കു വേണ്ടി ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ടെറന്‍സന്‍ തോമസ്, കൊച്ചുമ്മന്‍.ടി.ജേക്കബ്, ഈ.എം.സ്റ്റീഫന്‍, ഡോ.ഫിലിപ്പ് ജോര്‍ജ്, ഷോളി കുമ്പിളുവേലി എന്നിവരും ജനാധിപത്യമുന്നണിയ്ക്കുവേണ്ടി ബേബി ഊരാളില്‍, സജി ഏബ്രഹാം, ജോയി ഇട്ടന്‍, ജോണ്‍ മാത്യു എന്നിവരും ചര്‍ച്ചയില്‍ പോരാളികളായി. മൂന്നാം മുന്നണിയ്ക്കു വേണ്ടി തോമസ് കൂവള്ളൂരും രംഗത്തു വന്നതോടെ ചൂടേറി. പുറത്തെ തണുപ്പിനെ അതിജീവിച്ച് ചര്‍ച്ച എല്ലാ നിലകളിലും പ്രവാസി മലയാളികളുടെ അഭിപ്രായ രൂപീകരണങ്ങൾ കൊണ്ട് സംവാദ വേദി ചൂടായി.

ന്യൂറോഷല്‍ ഷേര്‍ളീസ് റെസ്റ്റോറന്റില്‍ കൂടിയ ചര്‍ച്ച പ്രമുഖ ദൃശ്യമാദ്ധ്യമങ്ങളായ ഏഷ്യാനെറ്റ്, കൈരളി ടി.വി, പ്രവാസി ചാനല്‍ എന്നിവര്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് സംപ്രേക്ഷണം ചെയ്യുന്നതാണ്. പ്രവാസി ചാനൽ മെയ്‌ 8 നു 3 മണിക്ക് (ന്യൂ യോർക്ക്‌ സമയം) ഇത് പൂർണമായും സംപ്രേക്ഷണം ചെയ്യുന്നു കൂടാതെ തിങ്കൾ മുതൽ  വെള്ളി വരെ പ്രൈം ടൈം രാത്രി 8 മണിക്കും പുനര് സംപ്രേക്ഷണവും ഉണ്ടായിരിക്കും.

കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രവാസി മലയാളികളുടെ ഈ ചാനല്‍ സംവാദം ഏറെ ശ്രദ്ധേയമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് പ്രവാസി ചാനൽ 1-908-345-5983 എന്ന നമ്പരിൽ വിളിക്കാവുന്നാതാണ്.

Top