200ജോഡി കുഞ്ഞുങ്ങളെ ഒരുമിച്ച് കണ്ടാലുള്ള അവസ്ഥ എങ്ങനെയുണ്ടാവും. അത്തരത്തിലൊരു കാഴ്ചകണ്ട് ഹൃദയം നിറഞ്ഞ് നില്‍ക്കുകയാണ് യുക്രെയിനുകാര്‍. യുക്രെയിനിലെ കിവ് ചാരിറ്റിയാണ് ഇത്തരമൊരു അപൂര്‍വ കാഴ്ചക്ക് വേദിയൊരുക്കിയത്. എല്ലാ പ്രായത്തിലുമുള്ള ആണ്‍കുഞ്ഞുങ്ങളും പെണ്‍കുഞ്ഞുങ്ങളും സംഗമത്തില്‍ പങ്കാളികളായി.
മാസങ്ങള്‍ മാത്രം പ്രായമുള്ള കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജോഡിയും കാഴ്ചയില്‍ കൗതുകം നിറയ്ക്കാനെത്തി. ആദ്യമായല്ല, ഈ അദ്ഭുത സംഗമം യുക്രെയിനില്‍ നടക്കുന്നത്. രാജ്യതലത്തിലെ റെക്കോഡിനായാണ് സംഘാടകര്‍ ഈ സംഗമം ഒരുക്കുന്നത്. 2017ലും ഇതേ സ്ഥലത്ത് ഇങ്ങനെയൊരു സംഗമം നടന്നിട്ടുണ്ട്. നൂറ് ജോഡി കുഞ്ഞുങ്ങളായിരുന്നു അന്ന് കൗതുകമൊരുക്കിയത്. ഇത്തവണ കൂടുതലും ഇരട്ടക്കുട്ടികളായിരുന്നു.
ഒരേ സമയത്ത് ജനിച്ച മൂന്ന് കുട്ടികളുടെ 10 ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്. ഒരേ സമയം ജനിച്ച കുട്ടികളുടെ സംഗമം നടത്തി ലോക ഗിന്നസ് റെക്കോഡില്‍ ഇടംപിടിച്ചത് ആദ്യം തായ്‌വാനാണ്. 1999ല്‍ 4002 ജോഡികളാണ് പങ്കെടുത്തത്.