ഡബ്ലിൻ : കൗണ്ടി കാർലോവിൽ രാത്രിയുണ്ടായ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു.കാർലോ ടൗണിൽ നിന്ന് വെക്‌സ്‌ഫോർഡിലേക്കുള്ള പ്രധാന റോഡിൽ 5 കിലോമീറ്റർ അകലെയുള്ള ലെഗ് ഏരിയയിൽ അർദ്ധരാത്രിക്ക് ശേഷമാണ് ഒറ്റ വാഹനാപകടം ഉണ്ടായത്.വെക്‌സ്‌ഫോർഡ് ദിശയിൽ നിന്ന് വരികയായിരുന്ന കാർ മരത്തിലിടിക്കുകയായിരുന്നുവെന്ന് ആണ് റിപ്പോർട്ട് .ഡ്രൈവറും രണ്ട് യാത്രക്കാരും ആണ് മരിച്ചത് .യുവാക്കളായ രണ്ട് പേരും ഒരു സ്ത്രീയും ആണ് അപകടത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. രാത്രി 11.30 ഓടെയാണ് ഒറ്റ വാഹനാപകടം.ര 20 വയസ് പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവർ.
കാറിലുണ്ടായിരുന്ന നാലാമത്തെ വ്യക്തിയായ , 20 വയസ്സ് പ്രായമുള്ള ഒരാളെ, ഗുരുതരമായ പരിക്കുകളോടെ കിൽകെന്നിയിലെ സെൻ്റ് ലൂക്ക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയർ അപകട നില തരണം ചെയ്തിട്ടുണ്ട് .
നിലവിൽ N80 നിലവിൽ അടച്ചിരിക്കുകയാണ് . ഗാർഡ ഫോറൻസിക് വിഭാഗവും പോലീസ് വിഭാഗവും അന്വോഷണം നടത്തുന്നതിനാൽ റോഡ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെടും
ക്യാമറ ഫൂട്ടേജ് (ഡാഷ്-ക്യാം ഉൾപ്പെടെ) കൈവശമുള്ള ഏതെങ്കിലും റോഡ് ഉപയോക്താക്കൾ ഉണ്ടെങ്കിൽ , രാത്രി 11.15 നും അർദ്ധരാത്രിക്കും ഇടയിൽ ലീഗിലെ N80-ൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ ഈ ഫൂട്ടേജ് ഗാർഡക്ക് കൊടുക്കണമെന്ന് അറിയിപ്പുണ്ട് .എന്തെങ്കിലും വിവരം ലഭിക്കുന്നവർ കാർലോ ഗാർഡ സ്റ്റേഷനുമായോ 059 913 6620, ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ 1800 666 111 അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടാൻ അഭ്യർത്ഥിച്ചു .അപകടത്തിൽ ടിഷേക്ക് ലിയോ വരദ്കർ ദുഃഖം രേഖപ്പെടുത്തി.
അപകടവിവരം ഇന്ന് രാവിലെയാണ് അറിഞ്ഞത് അതിയായ ദുഖമുണ്ട് എന്നും ബ്രസൽസിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ വേദനയും അഗാതമായ ദുഖവും ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും കുടുംബങ്ങൾക്കും ഉള്ള വേദനയിൽ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു .”എനിക്ക് അപകടത്തിന്റെ വിശദാംശങ്ങൾ ഇതുവരെ അറിയില്ല, പക്ഷേ വ്യക്തമായ അന്വേഷണം ഉണ്ടാകും, ഒരാൾ ആശുപത്രിയിലാണെന്ന് ഞാൻ കരുതുന്നു, അവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുഎന്നും ലിയോ പറഞ്ഞു .