നാലു മണിക്കൂറിനുള്ളിൽ മോഷ്ടാക്കൾ കവർന്നത് 250,000 ഡോളറിന്റെ ടയറും വീലുകളും

പി.പി ചെറിയാൻ

ടെയ്‌ലർ (ടെക്‌സസ്): ടെയ്‌ലർ പെൽടിയർ ഷെവർലറ്റ് ഡീലർ ഷോപ്പിൽ നിന്നും നാലുമണിക്കൂറിനുള്ളിൽ 48 വാഹനങ്ങളിൽ നിന്നു 192 ടയറുകളും വീലുകളും അഴിച്ചുമാറ്റിയെടുത്തത്. മോഷ്ടാക്കൾ രക്ഷപെട്ടതായി ടെയ്‌ലർ പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ആഗസ്റ്റ് 21 ശനിയാഴ്ച അർധരാത്രിയ്ക്കു ശേഷം നടന്ന കവർച്ചയിൽ 250,000 ഡോളർ നഷ്ടമുണ്ടായതായി കാർ ഡീലർമാർ പറയുന്നു. ഡീലർഷോപ്പിനു ചുറ്റും ഉയർത്തിയിരുന്ന ഫെൻസിലൂടെയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ടെക്‌സസ് ടെയ്‌ലറിൽ ആദ്യമായാണ് ഇങ്ങനെ കളവ് നടക്കുന്നതെന്നു ടെയ്‌ലർ പൊലീസ് ഡിപ്പാർട്ടമെന്റ് ഓഫിസർ ഡോൺ മാർട്ടിൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Peltiertheft1
ടെക്‌സസ് സംസ്ഥാനത്ത് ടയറും, വീലും മോഷ്ടിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഇഴരുടെ പ്രവർത്തനങ്ങൾ പൊലീസ് സസൂക്ഷ്മം നിരീക്ഷിച്ചുവരുന്നതിനിടെയാണ് ടെയ്‌ലർ മോഷണം നടന്നതെന്നും മാർട്ടിൻ പറഞ്ഞു. ഞായറാഴ്ച പുലർച്ചെ നടന്ന മോഷണത്തിന്റെ സർവൈലൻസ് വീഡിയോ ചിത്രങ്ങളഅ# പൊലീസ് ആഗസ്റ്റ് 23 ചൊവ്വാഴ്ച പുലർച്ചെ പുറത്തു വിട്ടു.
ടയറും വീലും നീക്കം ചെയ്തതിനു ശേഷം ഇരുമ്പു സോളോ കാറുകൾ കേടുകൂടാതെ നിർത്തുന്നതിനു മോഷ്ടാക്കൾ ഉപയോഗിച്ചു. മോഷ്ടാക്കളെകുറിച്ചു വിവരം ലഭിക്കുന്നവർ ടെയ്‌ലർ പൊലീസിനെ 903531000 എന്ന നമ്പരിലോ, ക്രൈസ്‌റ്റോപ്പറിന്റെ 9035972833 എന്ന നമ്പരിലോ വിളിച്ചറിയിക്കണമെന്നു അഭ്യർത്ഥിച്ചിട്ടുണ്ട്. 1000 ഡോളറിന്റെ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.

Top