വിസ ലഭിക്കാന്‍ എയ്ഡ്‌സ് ക്ഷയരോഗ പരിശോധകള്‍ യുഎഇ നിര്‍ബന്ധമാക്കി; വിസ പുതുക്കാനും ആരോഗ്യനിബന്ധനകള്‍ കര്‍ശനം

ദുബൈ: പുതിയ വിസക്കും വിസ പുതുക്കാനും പുതിയ മെഡിക്കല്‍ നിര്‍ദ്ദേശങ്ങള്‍ യുഎഇ പുറത്തിറക്കി. യു.എ.യിലേക്ക് വിസ ലഭിക്കാന്‍ ഇനി എയ്ഡ്‌സ് രോഗ ബാധിതര്‍ അല്ലെന്ന് മെഡിക്കല്‍ റിപോര്‍ട്ടിലൂടെ തളിയിക്കണം. എല്ലാ വിഭാഗം വിസകള്‍ക്കും എയ്ഡ്‌സ് പരിശോധന നിര്‍ബന്ധമാണ്.

ആദ്യമായി വിസ അനുവദിക്കുമ്പോള്‍ ക്ഷയരോഗ പരിശോധനവും നടത്തണം. ക്ഷയരോഗ ബാധ കണ്ടെത്തിയാല്‍ പുതിയ ആളുകള്‍ക്ക് വിസ അനുവദിക്കില്ല.ഇതുസംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തി യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്
പുതിയ മെഡിക്കല്‍ നിബന്ധനകള്‍ യു.എ.യിലെ നിലവിലേ പ്രവാസികളായ മുഴുവന്‍ ആളുകള്‍ക്കും ബാധകമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാവര്‍ക്കും വിസ പുതുക്കി നല്കാന്‍ ക്ഷയരോഗ പരിശോധന നടത്തിയ സര്‍ട്ടിഫികറ്റ് ഹാജരാക്കണം. ക്ഷയരോഗം ഉണ്ടെന്ന് തെളിഞ്ഞാല്‍ ഒരു സര്‍ട്ടിഫികറ്റ് നല്കും. തുടര്‍ ചികില്‍സയും നിര്‍ദ്ദേശിക്കും.ഇത്തരക്കാര്‍ക്ക് ഒരു വര്‍ഷം മാത്രമേ വിസ അനുവദിക്കൂ.ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്യും. രോഗം മാറിയാല്‍ വിസ പുതുക്കി നല്‍കും.

മൂന്ന് തവണ നടത്തുന്ന പരിശോധനകള്‍ക്കൊടുവിലും രോഗമുണ്ടെന്ന് കണ്ടത്തെിയാല്‍ വിസ റദ്ദാക്കും. ആദ്യമായത്തെുന്നവരെയും ശ്വാസകോശ ക്ഷയരോഗ പരിശോധനക്ക് വിധേയമാക്കും. നേരത്തെ ക്ഷയ രോഗം ഉള്ളയാളാണെന്ന് തെളിഞ്ഞാല്‍ വിസ നല്‍കില്ല. എയ്ഡ്‌സ്, മഞ്ഞപ്പിത്തം പോലുള്ള മാരക അസുഖങ്ങളുള്ളവര്‍ക്ക് രാജ്യത്ത് വിസ ലഭിക്കില്ല. ആദ്യമായി വിസയെടുക്കുമ്പോഴും പുതുക്കുമ്പോഴും എയ്ഡ്‌സിനായുള്ള വൈദ്യപരിശോധന നടത്തും.

ആദ്യമായി രാജ്യത്തത്തെുന്നവര്‍ക്ക് മാത്രമായിരിക്കും വൈറല്‍ ഹെപറ്റൈറ്റിസ് പരിശോധന നടത്തുക. ആയമാര്‍, വീട്ടുജോലിക്കാര്‍, നഴ്‌സറി കിന്റര്‍ഗാര്‍ട്ടന്‍ സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ റെസിഡന്‍സ് വിസ പുതുക്കുമ്പോഴും ഹെപറ്റൈറ്റിസ് ബി പരിശോധനക്ക് വിധേയമാക്കും. ശുചീകരണ തൊഴിലാളികള്‍ക്ക് ഹെപറ്റൈറ്റിസ് ബി, സി പരിശോധനകള്‍ നടത്തും. ആദ്യമായത്തെുന്നവര്‍ക്ക് രോഗം കണ്ടത്തെിയാല്‍ വാക്‌സിന്‍ നല്‍കുകയും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്യും. വിസ പുതുക്കുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും

Top