ദുബൈ: ചൈനീസ് ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനി മുതല്‍ ദുബൈയില്‍ ഡ്രൈവിംഗ് ലൈസന്‍സിനായി ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് ദുബൈ റോഡ് ഗതാഗത അധികൃതര്‍ അറിയിച്ചു. ഇതിനായി യുഎഇയും ചൈനയും തമ്മില്‍ ഒരു ധാരണാപത്രവും ഒപ്പിട്ടുണ്ട്. ദുബൈയില്‍ ഡ്രൈവിംഗ് ലൈസന്‍സ് മറ്റ് ചില നിര്‍ദേശങ്ങളും അധികൃതര്‍ മുന്നോട്ടുവച്ചു. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് രാജ്യത്ത് അംഗീകരിക്കണമെങ്കില്‍ അപേക്ഷിക്കുന്നവര്‍ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായിരിക്കണം. യുഎഇയിലേക്കുളള സാധുത താമസ വിസ ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. ചൈനയില്‍ നിന്നുളള സാധുത ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാകണം. അപേക്ഷകര്‍ കാഴ്ച പരിശോധനയിലും വിജയിച്ചിരിക്കണം. അംഗീകാരമുളള മൊഴിമാറ്റ കേന്ദ്രത്തില്‍ നിന്ന് പരിഭാഷപ്പെടുത്തിയ ഡ്രൈവിംഗ് ലൈസന്‍സും ഹാജരാക്കണം.
മറ്റ് വിവിധ രാജ്യങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സിനും ദുബൈയില്‍ അംഗീകാരമുണ്ട്. എല്ലാ ജിസിസി രാജ്യങ്ങളുടെയും ഡ്രൈവിംഗ് ലൈസന്‍സിന് ദുബൈയില്‍ അംഗീകാരമുണ്ട്. ഇതിന് പുറമെ അമേരിക്ക, കാനഡ, ജപ്പാന്‍, ആസ്‌ട്രേലിയ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ്, ഹോങ് കോങ്, ദക്ഷിണാഫ്രിക്ക, ജര്‍മനി, ഇറ്റളി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, പോളണ്ട്, സ്ലോവാക്യ, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ്, ഗ്രീസ്, സ്വീഡന്‍, റൊമേനിയ, ബെല്‍ജിയം, അയര്‍ലാന്‍ഡ്, തുര്‍ക്കി, ഡെന്‍മാര്‍ക്ക്, പോര്‍ട്ടുഗല്‍, ആസ്ട്രിയ, ഫ്രാന്‍സ്, ബ്രിട്ടന്‍, നോര്‍വെ, ലക്‌സംബര്‍ഗ്, ചൈന തുടങ്ങിയ രാജ്യങ്ങളുടെയും ഡ്രൈവിംഗ് ലൈസന്‍സിനും രാജ്യത്ത് അംഗീകാരമുണ്ട്.