യുഎസ് സിയിൽ ട്യൂഷൻ ഫീസ് ആദ്യമായി 50,000 ത്തിനു മുകളിൽ

സ്വന്തം ലേഖകൻ

കാലിഫോർണിയ: യൂണിവേഴ്‌സിറ്റി ഓഫ് സതേൺ കാലിഫോർണിയയിൽ 2016-17 അധ്യയന വർഷം മുതൽ ബിരുദ വിദ്യാർഥികൾ നൽകേണ്ട ട്യൂഷൻ ഫീസ് ആദ്യമായി 50,000 ത്തിനു മുകളിൽ നൽകേണ്ടി വരും.
ട്യൂഷൻ ഫീസ് 51442 നു പുറമേ, 814 ഡോളർ കൂടി 2016 – 17 അധ്യയന വർഷത്തിൽ ഒരു വിദ്യാർഥിയിൽ നിന്നും ഈടാക്കാനാണ് ഈ ആഴ്ച യൂണിവേഴ്‌സിറ്റി അധികൃതർ യോഗം ചേർന്ന് തീരുമാനിച്ചത്.
ബിരുദ പഠനം പൂർത്തിയാക്കുന്നതിനു ഒരു വിദ്യാർഥി ഏറ്റവും ഉയർന്ന ട്യൂഷൻ ഫീസ് നൽകേണ്ടി വരുന്ന ആദ്യ അമേരിക്കൻ സർവകലാശാല എന്ന ബഹുമതി ഇതോടെ യുഎസ് സിയ്ക്കു ലഭിക്കും.
51300 ഡോളർ ഈടാക്കുന്ന ന്യൂയോർക്കിലെ വാസർ കോളജിനായിരുന്നു ഇതുവരെ ഈ ബഹുമതി. അമേരിക്കയിലെ സുപ്രസിദ്ധ സർവകലാശാലകളായ ഹാർവാർഡ് (45,278), സ്റ്റാൻഫോർഡ് (45729), യാലേ (47,600), എന്നിവിടങ്ങളിൽ നൽകേണ്ടി വരുന്ന ട്യൂഷൻ ഫീസിനേക്കാൾ കൂടുതൽ വാങ്ങുന്നതിനു അധികൃതർ ന്യായീകരണം കണ്ടെത്തിയിട്ടുണ്ട്. ഫാക്കൽട്ടികൾ മോടിപിടിപ്പിക്കുന്നതിനും ക്യാമ്പയിൽ കൂടുതൽ തുടർ പ്രവർത്തനങ്ങൾ നടത്തുന്നതിനു ആവശ്യമായ തുക ട്യൂഷൻ ഫീസ് വർധനനയിലൂടെ ലഭിക്കുമെന്നു അധികൃതർ പറയുന്നു.
ബിരുദ പഠനം പൂർത്തിയാക്കുന്നതിനു ഇത്രയും തുക കണ്ടെത്തുക സാധാരണ വിദ്യാർഥികൾക്കു അസാധ്യമാണ്. സ്‌കോളർഷിപ്പ്, ഗ്രാന്റ് എന്നിവ ലഭിച്ചാൽ പോലും ഇവിടെ പ്രവേശനം ലഭിച്ചു പഠനം പൂർത്തിയാക്കുക എന്നതു ഒരു മരീചികയായി മാറുമെന്നാണ് വിദ്യാർഥികൾ ഭയക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top