അടുത്ത ഉന്നം ബ്രിട്ടനോ ? യുകെയിലെങ്ങും ആശങ്കഛ വിമാനത്താവളങ്ങളില്‍ സുരക്ഷ ഇരട്ടിയാക്കി

ലോകം മുഴുവന്‍ ഭീകതക വിതയ്ക്കുന്ന ഐസിസ് തങ്ങളുടെ അടുത്ത ലക്ഷ്യം ബ്രിട്ടനാണെന്ന് പഖ്യപിച്ചതോടെ എങ്ങു ആശങ്കയുടെ നിഴലിലാണ്.എന്നാല്‍ ബ്രസല്‍സില്‍ നടത്തിയതിനേക്കാള്‍ കൂടുതള്‍ ശക്തമായ ആക്രമണമാണ് ബ്രിട്ടീഷ് നഗരങ്ങളില്‍ തങ്ങള്‍ അഴിച്ച് വിടുകയെന്നും ജിഹാദികള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതോടെ ഏത് നിമിഷവും പൊട്ടിത്തെറിയുണ്ടാകാമെന്ന ഭയപ്പാടിലായിരിക്കുകയാണ് ബ്രിട്ടീഷ്‌നഗരങ്ങളെന്ന് പറയാം. ഒരു ചെറു ചലനത്തെ പോലും തികഞ്ഞ പരിഭ്രാന്തിയോടെയും സംശത്തോടെയുമാണ് ഏവരും നോക്കിക്കാണുന്നത്. ചുരുക്കി പറഞ്ഞാല്‍ ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത ദിനങ്ങള്‍ വന്നെത്തിയെന്ന് ചുരുക്കം.

പാരീസ് ആക്രമണത്തെ തുടര്‍ന്ന് തന്നെ ഇത്തരം ഭീഷണി ഐസിസ് ബ്രിട്ടന് നേരെ ഉയര്‍ത്തിയതിനാല്‍ അന്ന് തന്നെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെങ്ങും സുരക്ഷ ഒന്നു കൂടി ഉയര്‍ത്തിയിരിക്കുകയാണ്. രാജ്യത്തെ പ്രധാനപ്പെട്ട തെരുവുകള്‍, ട്രെയിന്‍ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സായുധരായ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും സദാ എന്തിനും സന്നദ്ധരായി നിലകൊള്ളുന്നുണ്ട്. ബ്രസല്‍സിലെ ഒരു എയര്‍പോര്‍ട്ട് ടെര്‍മിനലിലും മെട്രോ സ്റ്റേഷനിലും ഐസിസ് നടത്തിയ സ്ഥോടനപരമ്പരകളില്‍ 34 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബ്രിട്ടന്‍ ഇത്തരത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാരീസാക്രണമണത്തിലെ സൂത്രധാരന്‍ സലാഹ് അബ്ദെസ്ലാമിനെ ബ്രസസല്‍സില്‍ വച്ച് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തതിന്റെ പ്രതികാരം ഐസിസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ബെല്‍ജിയം ഇന്റീരിയര്‍ മിനിസ്റ്റര്‍ മുന്നറിയിപ്പേകി വെറും ഒരു ദിവസത്തിന് ശേഷമാണീ ആക്രമണം ഉണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ആക്രമണം അഴിച്ച് വിടാന്‍ മുന്നിട്ടിറങ്ങിയ സഖ്യത്തിലെ എല്ലാ രാജ്യങ്ങള്‍ക്ക് നേരെയും കടുത്തആക്രമണങ്ങള്‍ നടത്തുമെന്നാണ് ഐസിസിന്റെ ഔദ്യോഗിക ടെലിഗ്രാം അക്കൗണ്ടില്‍ നിന്നുള്ള സന്ദേശം ഭീഷണി മുഴക്കിയിരിക്കുന്നത്. അല്ലാഹുവിന്റെ അനുഗ്രഹത്തോടെ തങ്ങള്‍ നടത്തുന്ന കടുത്ത ആക്രമണത്തിന് കാത്തിരിക്കാന്‍ അവര്‍ പാശ്ചാത്യ രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.

വെള്ള കോട്ടും കറുത്ത തൊപ്പിയും ധരിച്ച ഒരു ഐസിസുകാരനാണ് ഈ ആക്രമണങ്ങളുടെ സൂത്രധാരനെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അയാളെ വലയിലാക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി പൊലീസ് ഒരു വാണ്ടഡ് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇയാള്‍ ചെക്ക് ഇന്‍ ഏരിയയില്‍ കൂടി മറ്റ് രണ്ട് കൂട്ടാളികള്‍ക്കൊപ്പം ലഗേജ് ട്രോള തള്ളി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ബ്രസല്‍സിലെ വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ ഇന്നലെ രാവിലെ നടന്ന ആത്മഹത്യാബോംബ് ആക്രമണത്തില്‍ 14 പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്.

ഡസന്‍ കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്കൊപ്പമുള്ള കൂട്ടാളികള്‍ അവരുടെ ഇടത്തെ കൈയില്‍ കറുത്ത ഗ്ലൗസുകള്‍ ധരിച്ചതായി കണ്ടെത്തിയിട്ടതുണ്ട്. തങ്ങളുടെ എക്‌സ്‌പ്ലോസീവ് വെസ്റ്റുകള്‍ മറയ്ക്കാനായിരിക്കും ഇവ ധരിച്ചതെന്നാണ് സുരക്ഷാ ഉറവിടങ്ങള്‍ പറയുന്നത്. ഇത്തരത്തില്‍ കറുത്ത കോട്ടും ഗ്ലൗസും ധരിച്ച രണ്ടു പേരാണ് ഇവിടെ ആത്മഹത്യാ ബോംബുകളായി പൊട്ടിത്തെറിച്ച് ദുരന്തം വിതച്ചിരിക്കുന്നത്. എന്നാല്‍ മറ്റെയാള്‍ ദുരന്തത്തിന് ശേഷം രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ബ്രസല്‍സിലെ മൊളെന്‍ബീക്ക് സ്റ്റേഷനിലായിരുന്നു അടുത്തആക്രമണമുണ്ടായിരുന്നത്. ഇതില്‍ 20 പേരാണ് മരിച്ചത്. എന്നാല്‍ തീവ്രവാദികളെ അന്തിമമായി വിജയിക്കാന്‍ അനുവദിക്കില്ലെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഈ ആക്രമണങ്ങളെ തുടര്‍ന്ന് പ്രതികരിച്ചിരിക്കുന്നത്.

Top